കെഎസ് യു ​ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തി
Wednesday, July 15, 2020 12:41 AM IST
പാ​ല​ക്കാ​ട്: രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​ന്‍റെ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ നി​ല്ക്കു​ന്ന മു​ഖ്യ​മ​ന്ത്രി, കേ​ര​ള​നാ​ടി​നും സ​മൂ​ഹ​ത്തി​നും അ​പ​മാ​ന​മാ​ണെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ജി​ൽ മാ​ക്കു​റ്റി. കെഎസ് യു ​പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെഎസ് യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ജ​യ​ഘോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​ലീ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു​ചെ​യ്തു. പോ​ലീ​സി​ന്‍റെ അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ ​എ​സ് യു ​പ്ര​വ​ർ​ത്ത​ക​ർ പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​സ​രു​ണ്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വി​നോ​ദ് ചെ​റാ​ട്, വി​ജേ​ഷ് കു​ഴ​ൽ​മ​ന്ദം, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ഗു​പ്ത, എ​ൻ​എ​സ് യു​ഐ അ​ഖി​ലേ​ന്ത്യാ സോ​ഷ്യ​ൽ മീ​ഡി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​രു​ണ്‍ ശ​ങ്ക​ർ പ്ലാ​ക്കാ​ട്ട്, കെഎസ് യു ​ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഗൗ​ജാ വി​ജ​യ​കു​മാ​ർ, അ​ജ്മ​ൽ, ഷാ​ഫി, അ​നൂ​പ്, ഡാ​നി​ഷ്, ആ​ഷി​ക്ക്, അ​ജാ​സ്, നി​ഖി​ൽ, അ​ന​സ്, അ​ജ്മ​ൽ, റം​ഷാ​ദ്, പ്രി​ൻ​സ്, ഗോ​പ​ൻ, ശ്യാം, ​സ്മി​ജ നേ​തൃ​ത്വം ന​ല്കി.