വി.​കെ ശ്രീ​ക​ണ്ഠ​ൻ എംപി​യു​ടെ ഓ​ഫീ​സ് മ​ണ്ണാ​ർ​ക്കാ​ട് തു​റ​ന്നു
Wednesday, July 15, 2020 12:41 AM IST
മ​ണ്ണാ​ർ​ക്കാ​ട്: പാ​ല​ക്കാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ഓരോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും ഓ​ഫീ​സ് തു​റ​ക്കു​മെ​ന്ന തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ വേ​ള​യി​ലെ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എം​പി വി.​കെ ശ്രീ​ക​ണ്ഠ​ൻ മ​ണ്ണാ​ർ​ക്കാ​ടും ഓ​ഫീ​സ് തു​റ​ന്നു. പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ മൂ​ന്നാ​മ​ത്തെ എം​പി ഓ​ഫീ​സാ​ണ് മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ൽ തു​റ​ന്ന​ത്. ജ​ന​ക്ഷേ​മ​ത്തി​നാ​യി ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് എം​പി പ​റ​ഞ്ഞു.
മു​സ്ലിം​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ള​ത്തി​ൽ അ​ബ്ദു​ള്ള ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എൻ.ഷം​സു​ദ്ദീ​ൻ എംഎ​ൽഎ പ​റ​ഞ്ഞു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി ഷ​രീ​ഫ്, യുഡിഎ​ഫ് നേ​താ​ക്ക​ളാ​യ വി.​വി ഷൗ​ക്ക​ത്ത​ലി, ടി.​എ സ​ലാം, പി.​.ആ​ർ സു​രേ​ഷ്, ടി.​എ സി​ദ്ധീ​ഖ്, ഫാ​യി​ദ ബ​ഷീ​ർ, ക​ല്ല​ടി ബ​ക്ക​ർ, അ​ഹ​മ്മ​ദ് അ​ഷ​റ​ഫ്, വി.​ടി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.