വീട്ടമ്മയെ തുരത്തി പന്നിക്കൂട്ടം
Tuesday, July 14, 2020 12:28 AM IST
ചി​റ്റൂ​ർ: വി​ടീ​നു​പി​റ​കി​ലെ വ​യ​ൽ​വ​ര​ന്പി​ൽ നാ​ൽ​കാ​ലി​ക​ളെ പു​ല്ലു​തീ​റ്റി​ക്കാ​ൻ ചെ​ന്ന വീ​ട്ട​മ്മ​യെ പ​ന്നി​ക്കു​ട്ടം തു​ര​ത്തി. നാ​ല്ക്കാ​ലി​ക​ളെ മേ​യ്ക്കാ​ൻ എ​ത്തി​യ ക​ല്ല​ന്തോ​ട് വെ​ങ്കി​ടേ​ശി​ന്‍റെ ഭാ​ര്യ രേ​വ​തി (35)യാ​ണ് ഞാ​യ​റാ​ഴ്ച പ​ന്നി​ക്കൂ​ട്ട ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
പ​ന്നി​ക്കു​ട്ട​ത്തെ ക​ണ്ട വീ​ട്ട​മ്മ വീ​ട്ടി​ലേ​ക്ക് തി​രി​ഞ്ഞോ​ടി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. പി​ന്തു​ട​ർ​ന്നെ​ത്തി​യ പ​ന്നി വ​ള​ർ​ത്തു​നാ​യ​യു​ടെ പ്ര​തി​രോ​ധ​ത്തെ തു​ട​ർ​ന്നാ​ണ് തി​രി​ഞ്ഞോ​ടി​യ​ത്. പ്ര​ദേ​ശത്തെ ​വ​ള​ർ​ന്നു​പ​ന്ത​ലി​ച്ച കു​റ്റി​ച്ചെ​ടി​ക​ൾ​ക്കി​ട​യി​ലാ​ണ് വ​ൻ​തോ​തി​ൽ പ​ന്നി​ക​ൾ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ​മാ​സ​വും പ​ശു​വി​നെ തീ​റ്റി​ക്കാ​ൻ​പോ​യ മ​ധ്യ​വ​യ​സ്ക​യെ പ​ന്നി ആ​ക്ര​മി​ച്ചി​രു​ന്നു. ആ​ലാം​ക​ട​വ്, ന​റ​ണി, ക​ല്ല​ന്തോ​ട്, കോ​രി​യാ​ർ​ച​ള്ള റോ​ഡി​ൽ രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ കാ​ൽ​ന​ട, ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര പ​ന്നി​ക്കു​ട്ട ആ​ക്ര​മ​ണ ഭീ​ഷ​ണ​യി​ലാ​ണ്.