കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന​രി​കിൽ റോ​ഡി​ലെ വ​ലി​യ വ​ള​വ് അ​പ​ക​ട​ക്കെ​ണി
Tuesday, July 14, 2020 12:27 AM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന​ടു​ത്ത് റോ​ഡി​ലെ വ​ലി​യ വ​ള​വ് അ​പ​ക​ട​ക്കെ​ണി​യാ​യി. റോ​ഡ് ടാ​ർ ചെ​യ്ത് ലൈ​ൻ വ​ര​ച്ചെ​ങ്കി​ലും ഇ​വി​ടെ​യു​ള്ള ക​ൾ​വ​ർ​ട്ട് വീ​തി​ക്കൂ​ട്ടി പു​തു​ക്കി പ​ണി​യാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്ന​ത്.
കാ​ഴ്ച മ​റ​യ്ക്കും​വി​ധം പാ​ത​യോ​ര​ത്തേ​ക്ക് ചെ​ടി​ക​ൾ വ​ള​ർ​ന്ന് നി​ല്ക്കു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ കൂ​ട്ടു​ന്നു. റോ​ഡ് ന​ന്നാ​യ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത​യും കൂ​ടി. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​രാ​ണ് വേ​ഗ​ത കൂ​ട്ടി അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തി​ൽ ഏ​റെ​യും.
ചി​റ്റ​ടി എ​ള​വ​ന്പാ​ടം മ​ന്പാ​ട് കു​ണ്ടു​കാ​ട് റോ​ഡാ​ണി​ത്. മം​ഗ​ലം ഡാ​മി​ലേ​ക്കും മു​ട​പ്പ​ല്ലൂ​രി​ലേ​ക്കും വ​ട​ക്ക​ഞ്ചേ​രി​ക്കും പു​റ​മെ കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര റോ​ഡു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡു​കൂ​ടി​യാ​ണി​ത്. ക​ൾ​വ​ർ​ട്ട് പു​തു​ക്കി പ​ണി​ത് റോ​ഡി​ന് വീ​തി​കൂ​ട്ടി അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.