ആം​ബു​ല​ൻ​സി​നു ത​ട​സം സൃ​ഷ്ടി​ച്ചെ​ന്ന് പ​രാ​തി
Tuesday, July 14, 2020 12:27 AM IST
അ​ല​ന​ല്ലൂ​ർ: എ​ട​ത്ത​നാ​ട്ടു​ക​ര പാ​ലി​യേ​റ്റീ​വ് കെ​യ​ർ ക്ലി​നി​ക്കി​ന്‍റെ രോ​ഗി​യു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സി​ന് ത​ട​സം സൃ​ഷ്ടി​ച്ച​താ​യി പ​രാ​തി. മു​റി​യ​ങ്ക​ണ്ണി​യി​ൽ​നി​ന്നും രോ​ഗി​യെ ക​യ​റ്റി വ​രു​ന്ന​തി​നി​ടെ ശ​നി​യാ​ഴ്ച്ച വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. മു​റി​യ​ങ്ക​ണ്ണി പാ​ല​ത്തി​നു​സ​മീ​പം ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് ബൈ​ക്ക് ആം​ബു​ല​ൻ​സി​നു മു​ന്നി​ൽ നി​ർ​ത്തി യാ​ത്ര ത​ട​സ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വ​ത്രേ. ആം​ബു​ല​ൻ​സു​കാ​ർ കാ​ര്യം തി​ര​ക്കു​ന്ന​തി​നി​ടെ ഇ​യാ​ൾ ബൈ​ക്ക് പി​റ​കി​ലേ​ക്ക് എ​ടു​ത്ത് ആം​ബു​ല​ൻ​സി​ൽ ഇ​ടി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ എ​ട​ത്ത​നാ​ട്ടു​ക​ര പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി നാ​ട്ടു​ക​ൽ പോ​ലീ​സി​നു പ​രാ​തി ന​ല്കി.