വ​ള്ളി​യോ​ട് മൂ​ച്ചി​ച്ചോ​ട് സ്റ്റോ​പ്പി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ
Tuesday, July 14, 2020 12:27 AM IST
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം- ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത​യി​ൽ വ​ള്ളി​യോ​ട് മൂ​ച്ചി​ച്ചോ​ട് സ്റ്റോ​പ്പി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു.
മ​ല​ബാ​ർ ക്ല​ബ് വ​ഴി ഗാ​ന്ധി സ്മാ​ര​ക സ്കൂ​ൾ റോ​ഡി​ൽ​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ എ​ത്തു​ന്ന ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ക​യാ​ണ്.
ക​ഴി​ഞ്ഞ​ദി​വ​സം ഇ​വി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ത്സ്യ​വി​ല്പ​ന​ക്കാ​ര​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ൾ ഓ​ടി​ച്ച ഇ​രു​ച​ക്ര​വാ​ഹ​നം മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. സ്ഥ​ലം പ​രി​ശോ​ധി​ച്ചാ​ൽ ഇ​ത്ത​ര​ത്തി​ൽ അ​പ​ക​ട​പ​ര​ന്പ​ര ഉ​ണ്ടാ​കാ​നു​ള്ള കാ​ര​ണ​ങ്ങ​ളൊ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്കാ​നി​ല്ലെ​ങ്കി​ലും അ​പ​ക​ടം ഒ​ഴി​ഞ്ഞ സ​മ​യ​മി​ല്ലെ​ന്നാ​ണ് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.
വ​ള്ളി​യോ​ട് ഭാ​ഗ​ത്തു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ മ​ല​ബാ​ർ ക്ല​ബ് റോ​ഡി​ലേ​ക്ക് തി​രി​യു​ന്പോ​ഴും അ​വി​ടെ​നി​ന്നും മം​ഗ​ലം പാ​ലം ഭാ​ഗ​ത്തേ​ക്ക് തി​രി​യു​ന്പോ​ഴു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ കൂ​ടു​ത​ലും ഉ​ണ്ടാ​കു​ന്ന​ത​ത്രേ.
മ​റ്റു വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ന്ന് പോ​കു​ന്ന​തി​നി​ട​യ്ക്കും അ​പ​ക​ടം ഉ​ണ്ടാ​കാ​റു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ നേ​രി​ട്ട് കൂ​ട്ടി​യി​ടി​ച്ചു​ള്ള അ​പ​ക​ട​ങ്ങ​ൾ​ക്കും കു​റ​വി​ല്ല. ഭേ​ദ​പ്പെ​ട്ട റോ​ഡാ​യ​തി​നാ​ൽ ഈ ​ഭാ​ഗ​ത്ത് വാ​ഹ​ന​ക്ക​ൾ​ക്ക് വേ​ഗ​ത കൂ​ടു​ത​ലാ​ണ്.
വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള കാ​ര​ണം ക​ണ്ടെ​ത്തി എ​ത്ര​യും​വേ​ഗം പ​രി​ഹാ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.