ചെളിനീക്കം വേഗംകൂട്ടാൻ എക്സ്കവേറ്റർ
Tuesday, July 14, 2020 12:25 AM IST
ചി​റ്റൂ​ർ: ക​ർ​ഷ​ക​രു​ടെ​യും പ്ര​തീ​ക്ഷ​ക​ൾ​ക്കു ചി​റ​കു മു​ള​യ്ക്കു​ന്നു.
പു​ഴ​യി​ലെ​യും ക​നാ​ലു​ക​ളി​ലെ​യും മ​റ്റു ജം​ല​സം​ഭ​ര​ണി​ക​ളി​ലെ​യും ചെ​ളി​നീ​ക്കം വേ​ഗ​ത്തി​ലാ​ക്കാ​ൻ എ​ക്സ്ക​വേ​റ്റ​റെ​ത്തി. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 40 ല​ക്ഷം വി​ല​യി​ൽ ജ​ല​സേ​ച​ന വ​കു​പ്പ് വാ​ങ്ങി​യ എ​ക്സ്ക​വേ​റ്റ​ർ കം ​ബ്ര​ഷ് ക​ട്ട​ർ യ​ന്ത്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ക​ഴി​ഞ്ഞ ദി​വ​സം ജ​ല​വി​ഭ​വ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൂ​ടു​ത​ൽ വേ​ഗ​ത​യി​ൽ ചെ​ളി​നി​ക്ക​ലി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഇ​റ്റ​ലി നി​ർ​മ്മി​ത എ​ക്സ്ക​വേ​റ്റ​ർ.
ഇ​ത് ചി​റ്റൂ​ർ താ​ലൂ​ക്കി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണ് വാ​ങ്ങി​യി​രി​ക്കു​ന്ന​ത്.
ഇ​ട​തു​,വ​ല​തു​ക​നാ​ൽ മ​റ്റും ചി​റ്റൂ​ർ​പ്പു​ഴ​യി​ലും ശു​ചി​ക​ര​ണ​ത്തി​ന് ല​ക്ഷ്മി​ട്ടാ​ണ് യ​ന്ത്രം വാ​ങ്ങി​യി​രി​ക്കു​ന്ന​ത്.
എ​ന്നാ​ൽ താ​ലൂ​ക്കി​ൽ മീ​ങ്ക​ര, ചു​ള്ളി​യാ​ർ,പോ​ത്തു​ണ്ടി .ക​ന്പാ​ല​ത്ത​റ,വെ​ങ്ക​ല​യ,കു​ന്ദം​ങ്കാ​ട്ടു​പ​തി ഉ​ൾ​പ്പെ​ടെ ജ​ല​സം​ഭ​ര​ണി ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പു​തി​യ യ​ന്ത്രം ഏ​റെ ഗു​ണ​ക​ര​മാ​വും.​
നി​ല​വി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ചും ക​ർ​ഷ​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ ടെ​യും ന​ട​ത്തു​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​സ​ങ്ങ​ളോ​ളം നീ​ണ്ടു പോ​വു​ന്നു​ണ്ട്.
ഈ ​കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​നും ഈ ​നൂ​ത​ന യ​ന്ത്രം ഏ​റെ പ്ര​യോ​ജ​ന​മാ​വും.​ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു യ​ന്ത്രം വാ​ങ്ങി​യി​ട്ടു​ള്ള​തെ​ന്നും.​വൈ​കാ​തെ മ​റ്റു ജി​ല്ല​ക​ൾ​ക്കും എ​സ്ക​വേ​റ്റ​ർ സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി​കൃ​ഷ്ണ​ൻ​കു​ട്ടി സൂ​ചി​പ്പി​ച്ചു.