കോവിഡ് നോട്ടീസ് വി​ത​ര​ണവുമായി പോലീസും വ്യാപാരികളും
Tuesday, July 14, 2020 12:25 AM IST
വ​ട​ക്ക​ഞ്ചേ​രി:​പോ​ലീ​സും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യും സം​യു​ക്ത​മാ​യി കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​ച​ര​ണ നോ​ട്ടീ​സ് വി​ത​ര​ണം ചെ​യ്തു. ടൗ​ണി​ലെ വ്യാ​പാ​രി​ക​ൾ​ക്കും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തു​ന്ന പൊ​തു ജ​ന​ങ്ങ​ളെ​യും ബോ​ധ​വ​ൽ​ക്ക​രി​ക്കു​ന്ന​തി​ന് വേ​ണ്ടി ത​യ്യാ​റാ​ക്കി​യ പ്ര​ച​ര​ണ നോ​ട്ടീ​സി​ന്‍റെ വി​ത​ര​ണോ​ത്ഘാ​ട​നം പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി.​സ​ന്തോ​ഷ് നി​ർ​വ്വ​ഹി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ ജോ​ർ​ജ്ജ് അ​ധ്യ​ക്ഷ​നാ​യി. സ​ബ്ബ് ഇ​ൻ​സ്പെ​ക്ട​ർ എ.​അ​ജീ​ഷ്, യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ബാ​ല​മു​ര​ളി, ട്ര​ഷ​റ​ർ വി.​എ.​അ​ബ്ദു​ൾ ക​ലാം, എ.​ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.