യൂത്ത് ഫ്രണ്ട് പ്ര​തി​ഷേ​ധ ​ധ​ർ​ണ
Tuesday, July 14, 2020 12:25 AM IST
പാ​ല​ക്കാ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് രാ​ജ്യ​ത്തി​നു ത​ന്നെ അ​പ​മാ​ന​മാ​യെ​ന്നും ഇ​തി​നാ​ൽ രാ​ജിവ​ച്ച് ധാ​ർ​മി​ക മ​ര്യാ​ദ കാ​ണി​ക്കാ​ൻ പി​ണ​റാ​യി ത​യാ​റാ​ക​ണ​മെ​ന്നും യൂ​ത്ത് ഫ്ര​ണ്ട്-​എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ധ​ർ​ണ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് ഫ്ര​ണ്ട്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ജീ​ഷ് പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​അ​ജ​യ്, കെ.​ശി​വ​രാ​ജേ​ഷ്, മാ​ധ​വ​വാ​ര്യ​ർ, എ​ൻ.​പി.​ചാ​ക്കോ, നൗ​ഫ​ൽ, ജി​തി​ൻ പ്ര​കാ​ശ്, ശ​ബ​രീ​ശ​ൻ, അ​സീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.