മാ​സ്കും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും ശേ​ഖ​രി​ക്കാ​ൻ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കു റെ​ഡ് ബാ​ഗ്
Tuesday, July 14, 2020 12:25 AM IST
കോ​യ​ന്പ​ത്തൂ​ർ: ഉ​പ​യോ​ഗ​ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന ഫെ​യ്സ് മാ​സ്കു​ക​ളും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും ശേ​ഖ​രി​ക്കാ​ൻ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് റെ​ഡ് ബാ​ഗ് ന​ല്കി. കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ ശ്രാ​വ​ണ്‍ കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് മാ​സ്കു​ക​ളും മെ​ഡി​ക്ക​ൽ വേ​സ്റ്റു​ക​ളും ശേ​ഖ​രി​ക്കാ​ൻ റെ​ഡ് ബാ​ഗ് ന​ല്കി​യ​ത്. പ​ല​രും ഉ​പ​യോ​ഗ​ശേ​ഷം ഫെ​യ്സ് മാ​സ്ക്കു​ക​ൾ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന​താ​ണ് ചെ​യ്യു​ന്ന​ത്.
ഇ​ത് രോ​ഗം പ​ട​രു​ന്ന​തി​നും ഇ​ത് ശേ​ഖ​രി​ക്കു​ന്ന ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് രോ​ഗം പ​ട​രു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു. അ​തി​നാ​ൽ മെ​ഡി​ക്ക​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​നി​യെ ശേ​ഖ​രി​ച്ച് ന​ശി​പ്പി​ക്കു​ന്ന​തു​പോ​ലെ ഫെ​യ്സ് മാ​സ്കു​ക​ളും ത​നി​യെ ശേ​ഖ​രി​ക്കാ​ൻ റെ​ഡ് ബാ​ഗ് ന​ല്കി​യി​രി​ക്കു​ന്ന​ത്. ഉ​പ​യോ​ഗി​ച്ച ശേ​ഷ​മു​ള്ള സു​ര​ക്ഷാ​വ​സ്ത്ര​ങ്ങ​ളും ഗ്ലൗ​സു​ക​ളും ഫെ​യ്സ് മാ​സ്കു​ക​ളും മ​റ്റു മാ​ലി​ന്യ​ങ്ങ​ളോ​ടൊ​പ്പം ചേ​ർ​ക്കാ​തെ പേ​പ്പ​റി​ൽ പൊ​തി​ഞ്ഞ് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ ഏ​ല്പി​ക്ക​ണം.​അ​വ​ർ ഇ​ത് റെ​ഡ് ബാ​ഗു​ക​ളി​ൽ ശേ​ഖ​രി​ക്കും.