ക്ഷേ​ത്ര ജീ​വ​ന​ക്കാ​ർ​ക്ക് എ​ട്ടുമാ​സ​മാ​യി ശന്പ​ള​മി​ല്ലെ​ന്നു പ​രാ​തി
Tuesday, July 14, 2020 12:25 AM IST
മ​ല​ന്പു​ഴ: ക​ല്ലേ​കു​ള​ങ്ങ​ര ശ്രീ ​ഏ​മൂ​ർ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ 25 ജീ​വ​ന​ക്കാ​ർ​ക്ക് എ​ട്ട് മാ​സ​മാ​യി ശന്പ​ളം​കി​ട്ടി​യി​ട്ടി​ല്ല. ഇ​ത് സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കും, ദേ​വ​സ്വം മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കും.
​മ​ല​ബാ​ർ ദേ​വ​സ്വം എം​പ്ലോ​യി​സ് യൂ​ണി​യ​ൻ സി​ഐ​ടി യു​വാ​ണ് പ​രാ​തി ന​ൽ​ക്കു​ന്ന​ത്. എ​ട്ട് മാ​സ​മാ​യി ശ​ന്പ​ള​മി​ല്ലാ​താ​യ ജീ​വ​ന​ക്കാ​ർ അ​സി: ക​മ്മി​ഷ​ണ​ർ ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി​യും ന​ട​പ​ടി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ചേ​ർ​ന്ന ജീ​വ​ന​ക്കാ​രു​ടെ യോ​ഗം സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം ടി.​കെ അ​ച്യു​ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​രാ​മ​ദാ​സ് അ​ദ്ധ്യ​ക്ഷ​നാ​യി.​എ​സ്. സു​രേ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു.