പുതുകുളത്തിൽ ചൂണ്ടക്കാരുടെ ബഹളം..!
Tuesday, July 14, 2020 12:25 AM IST
വ​ട​ക്ക​ഞ്ചേ​രി: ചൂ​ണ്ട​ക്കാ​രു​ടെ ബ​ഹ​ള​മാ​ണ് ശ്രീ​രാ​മ തി​യ്യ​റ്റ​റി​ന​ടു​ത്തെ പു​തു​കു​ള​ത്തി​ൽ .
മൂ​ന്ന് ഏ​ക്ക​റോ​ളം സ്ഥ​ല​ത്താ​യു​ള്ള കു​ള​ത്തി​നു ചു​റ്റും ചു​ണ്ട​യി​ട്ട് മീ​ൻ​പി​ടി​ക്കു​ന്ന​വ​രാ​ണ് പ​ക​ൽ മു​ഴു​വ​ൻ. കു​ള​ത്തി​ലെ പാ​റ ദ്വീ​പി​ലു​മു​ണ്ട് ചൂ​ണ്ട​ക്കാ​ർ.

ക​റി​വെ​ക്കാ​ൻ മീ​ൻ പി​ടി​ക്കു​ന്ന​തി​ന​പ്പു​റം ചൂ​ണ്ട​യി​ട​ൽ ഹ​ര​മാ​യി ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​രാ​ണ് കൂ​ടു​ത​ലും.​

എം എ​ൽ എ ​ഫ​ണ്ടി​ൽ നി​ന്നും 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ഒ​രു വ​ർ​ഷം മു​ന്പ് കു​ള​ത്തി​ന്‍റെ വ​ശ​ങ്ങ​ൾ കെ​ട്ടി ചെ​ളി​യും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കി​യി​രു​ന്നു.​ഇ​തോ​ടെ കു​ളി​ക്കാ​നും നീ​ന്ത​ൽ പ​ഠി​ക്കാ​നു​മാ​യി ആ​ളു​ക​ളു​ടെ പ്ര​വാ​ഹ​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ച്ച തു​രു​ത്ത് പ​ദ്ധ​തി​യി​ൽ കു​ള​ക​ര​യി​ൽ പൂ​ച്ചെ​ടി​ക​ൾ ന​ട്ടു​പി​ടി​ച്ച് മ​നോ​ഹ​ര​മാ​ക്കി​യി​ട്ടു​ണ്ട്.

എ​ത് വേ​ന​ലി​ലും ജ​ല​സ​മൃ​ദ്ധി​യു​ള്ള കു​ളം പ​ച്ച​തു​രു​ത്ത് പ​ദ്ധ​തി​യി​ലു​ടെ കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ പ്ര​സാ​ദ് പ​റ​ഞ്ഞു.