മു​തു​കു​ർ​ശ്ശി അ​ഞ്ചാം വാ​ർ​ഡി​നെ ഹോ​ട്ട്സ്പോ​ട്ടി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി
Monday, July 13, 2020 12:40 AM IST
ത​ച്ച​ന്പാ​റ: ഒ​ടു​വി​ൽ ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡ് മു​തു​കു​ർ​ശ്ശി​യെ ഹോ​ട്സ്പോ​ട്ടി​ൽ നി​ന്നും ഒ​ഴി​വാ​ക്കി. രോ​ഗി​ക​ൾ ഇ​ല്ലെ​ങ്കി​ലും ഒ​ന്ന​ര​മാ​സ​മാ​യി ത​ച്ച​ന്പാ​റ മു​തു​കു​റു​ശ്ശി ഹോ​ട്ട്സ്പോ​ട്ട് മേ​ഖ​ല​യാ​യി തു​ട​രു​ക​യാ​യി​രു​ന്നു.
കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മെ​യ് 31നാ​ണ് ഇ​വി​ടെ ഹോ​ട്ട്സ്പോ​ട്ട് മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ക​ഴി​ഞ്ഞ മെ​യ് 30ന് ​വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന ഗ​ർ​ഭി​ണി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വി​ടെ ഹോ​ട്ട്സ്പോ​ട്ട് ആ​ക്കി​യ​ത്. ര​ണ്ടാ​ഴ്ച​യ്ക്കു ശേ​ഷം ഇ​വ​ർ രോ​ഗം
മാ​റി വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും ഈ ​വാ​ർ​ഡ് ഹോ​ട്ട്സ്പോ​ട്ടി​ൽ നി​ന്നും മാ​റ്റി​യി​ല്ല.
രോ​ഗം മാ​റി​യാ​ൽ അ​ടു​ത്ത ദി​വ​സ​മോ അ​ത​ല്ലെ​ങ്കി​ൽ ഒ​രാ​ഴ്ച​ക്കു​ള്ളി​ലോ ഹോ​ട്ട്സ്പോ​ട്ട് മാ​റ്റ​ണ​മെ​ന്നാ​ണ് നി​യ​മം. എ​ന്നാ​ൽ ഇ​വി​ടെ രോ​ഗം മാ​റി ഒ​രു മാ​സ​മാ​യി​ട്ടും ഹോ​ട്ട്സ്പോ​ട്ട് മാ​റ്റി​യി​ല്ല. ഇ​ത് വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി.
മു​തു​കു​റു​ശ്ശി​യെ ഹോ​ട്ട്സ്പോ​ട്ട് മേ​ഖ​ല​യി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ത​ച്ച​ന്പാ​റ വി​ക​സ​ന വേ​ദി ജി​ല്ലാ ക​ല​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ആ​രോ​ഗ്യ വ​കു​പ്പ് റി​പ്പോ​ർ​ട് ന​ൽ​കി​യാ​ൽ മാ​ത്ര​മേ ഹോ​ട്സ്പോ​ട്ടി​ൽ​നി​ന്നും ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യൂ​വെ​ന്നാ​യി​രു​ന്നു ക​ള​ക്ട​റു​ടെ നി​ല​പാ​ട്. ഹോ​ട്ട്സ്പോ​ട്ട് മാ​റ്റാ​ൻ ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സി​ൽ വി​വ​രം അ​റി​യി​ച്ചി​രു​ന്നി​ല്ല എ​ന്നാ​ണ് കാ​ര​ണം പ​റ​ഞ്ഞി​രു​ന്ന​ത്. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്ത് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ വെ​ള്ളി​യാ​ഴ്ച റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.