ബ്ലെസി : കർഷക ജപ്തി ഭീഷണി മറികടന്നെത്തിയ ജ​ന​കീ​യ ഡോ​ക്ട​ർ
Monday, July 13, 2020 12:40 AM IST
പ്ര​ശോ​ഭ് .വി .​മ​ണ്ണാ​ർ​ക്കാ​ട്
മ​ണ്ണാ​ർ​ക്കാ​ട് : സൗ​മ്യ​മാ​യ പെ​രു​മാ​റ്റം , കു​ശ​ലാ​ന്വേ​ഷ​ണം ,മാ​സ്ക്ക് വ​യ്ക്കാ​ൻ മ​റ​ക്ക​രു​ത് എ​ന്ന ഓ​ർ​മ്മ​പ്പെ​ടു​ത്ത​ൽ ഇ​താ​ണ് നാ​ലു ദി​വ​സം കൊ​ണ്ട് കാ​ഞ്ഞി​ര​പ്പു​ഴ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ യു​വ​ഡോ​ക്ട​റാ​യ ഡോ​ക്ട​ർ ബ്ലെ​സി​യെ രോ​ഗി​ക​ൾ​ക്ക് ഇ​ട​യി​ൽ ജ​ന​കീ​യ അ​ക്കി​യ​ത്. വി​ദ്യാ​ഭ്യാ​സ വാ​യ്പ എ​ടു​ത്ത് തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​ന്‍റെ പേ​രി​ൽ വീ​ട് ജ​പ്തി ചെ​യ്തു ദു​രി​ത​മ​നു​ഭ​വി​ച്ച പാ​ല​ക്ക​യം ഇ​ഞ്ചി​കു​ന്നി​ലെ മാ​ഞ്ചി​റ​യി​ൽ തോ​മ​സ് ബാ​ബു​വി​ന്‍റെ​യും മേ​ഴ്സി​യു​ടെ​യും മ​ക​ൾ ബ്ലെ​സ്‌​സി തോ​മ​സാ​ണ് കാ​ഞ്ഞി​ര​പ്പു​ഴ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ രോ​ഗി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യി​രി​ക്കു​ന്ന​ത്.
ബ്ലെ​സി​യെ എം.​ബി.​ബി.​എ​സ്. പ​ഠി​പ്പി​ക്കാ​നാ​യി സ്റ്റേ​റ്റ് ബാ​ങ്കി​ൽ നി​ന്നും വീ​ടും പ​റ​ന്പും പ​ണ​യ​പ്പെ​ടു​ത്തി​യാ​ണ് 9.37 ല​ക്ഷം രൂ​പ വി​ദ്യാ​ഭ്യാ​സ വാ​യ്പ എ​ടു​ത്ത​ത്.​ഇ​തി​ന്‍റെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തോ​ടെ ബാ​ങ്ക് അ​ധി​കൃ​ത​ർ വീ​ട് ജ​പ്തി ചെ​യ്ത്, വീ​ട്ടി​ൽ നി​ന്ന് ഇ​റ​ക്കി വി​ട്ടു. പി​ന്നീ​ട് വീ​ടി​നു​മു​ന്നി​ൽ പ്ലാ​സ്റ്റി​ക് ഷീ​റ്റ് വി​രി​ച്ച് ഇ​വ​ർ ദി​വ​സ​ങ്ങ​ൾ ക​ഴി​ച്ചു​കൂ​ട്ടി​യ​ത് .
ഈ ​വാ​ർ​ത്ത ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു തു​ട​ർ​ന്ന് നി​ര​വ​ധി സ​ഹാ​യ​ഹ​സ്ത​ങ്ങ​ൾ ആ​ണ് ഇ​വ​രെ തേ​ടി​യെ​ത്തി​യ​ത്. . നാ​ട്ടു​കാ​രു​ടെ ഇ​ട​പെ​ട​ൽ മൂ​ലം കു​റ​ച്ചു പ​ണം കെ​ട്ടി​വെ​ച്ച് ബാ​ങ്ക് ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഈ ​അ​വ​സ്ഥ​യി​ൽ ജന്മനാ​ട്ടി​ൽ ത​ന്നെ ജോ​ലി ല​ഭി​ച്ച​ത് വ​ലി​യ കാ​രു​ണ്യ​മാ​യി കാ​ണു​ക​യാ​ണ് ഡോ​ക്ട​ർ ബ്ലെ​സി.
മ​ല​യോ​ര ക​ർ​ഷ​ക​ൻ ആ​യ തോ​മ​സ് ബാ​ബു​വി​ന്‍റെ​യും മേ​ഴ്സി​യു​ടെ​യും മൂ​ന്നു മ​ക്ക​ളി​ൽ മൂ​ത്ത​വ​ൾ ആ​ണ് ബ്ലെ​സി. നാ​ട്ടു​കാ​രു​ടെ, രോ​ഗി​ക​ളു​ടെ​യും സ്നേ​ഹം അ​നു​ഭ​വി​ച്ച​റി​യു​ക​യാ​ണ് ഇ​വ​ർ .നാ​ടി​ൻ​റെ സ്വ​ന്തം ഡോ​ക്ട​ർ​ക്ക് എ​ന്ന പ​രി​ഗ​ണ​ന നാ​ലു ദി​വ​സം കൊ​ണ്ട് ത​ന്നെ ല​ഭി​ച്ചു. ജോ​ലി ചെ​യ്തു കി​ട്ടു​ന്ന ശ​ന്പ​ളം കൊ​ണ്ട് വാ​യ്പ തി​രി​ച്ച​ടി​ക്ക​ണം. ന​ല്ല വീ​ട് വ​യ്ക്ക​ണം, ഇ​തെ​ല്ലാ​മാ​ണ് ബ്ലെ​സ്‌​സി​യു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ . യു​ക്രൈ​നി​ൽ ആ​ണ് ബ്ല​സി എം.​ബി.​ബി.​എ​സ് വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​ത് .പാ​ല​ക്ക​യ​ത്തെ മ​ല​യോ​ര ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ നി​ന്നും ഉ​ന്ന​ത​പ​ദ​വി​യി​ൽ എ​ത്തി​യ ബ്ലെ​സ്‌​സി കാ​ഞ്ഞി​ര​പ്പു​ഴ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ പ​ദ​വി സ്വ​പ്ന​സാ​ക്ഷാ​ത്കാ​രം ആ​യാ​ണ് കാ​ണു​ന്ന​ത് .
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി . ​മ​ണി​ക​ണ്ഠ​ന്‍റ ശ്ര​മ ഫ​ല​മാ​യി ആ​ണ് കാ​ഞ്ഞി​ര​പ്പു​ഴ കു​ടും​ബ​ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ല​ഭി​ച്ച​ത് .നാ​ടി​ന്‍റെ​യും ജ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണം കൊ​ണ്ട് ഡോ​ക്ട​റാ​യി ജ·​നാ​ട്ടി​ൽ ത​ന്നെ ആ​ദ്യ നി​യ​മ​നം ല​ഭി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് ബ്ലെ​സ്‌​സി. കാ​ഞ്ഞി​ര​പ്പു​ഴ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി മാ​റി​യ ദി​വ​സം ത​ന്നെ​യാ​ണ് ബ്ലെ​സ്‌​സി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്