തി​രുപ്പൂ​ർ മൗ​ണ്ട് കാ​ർ​മൽ പ​ള്ളി​യി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Monday, July 13, 2020 12:40 AM IST
തി​രുപ്പൂ​ർ: മൗ​ണ്ട് കാ​ർ​മ്മ​ൽ പ​ള്ളി മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ർ​മ്മ​ല​മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് വി​കാ​രി ഫാ.​പോ​ൾ പു​ലി​ക്കോ​ട്ടി​ൽ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. സ​ർ​ക്കാ​ർ രൂ​പ​ത മാ​ർ​ഗ്ഗ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് വി​ശ്വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്തം വ​ള​രെ ചു​രു​ക്കി ആ​ഘോ​ഷ​ങ്ങ​ളൊ​ന്നും​ത​ന്നെ ഇ​ല്ലാ​തെ​യാ​ണ് ഈ ​വ​ർ​ഷം തി​രു​നാ​ൾ ന​ട​ത്തു​ന്ന​തെ​ന്ന് ട്ര​സ്റ്റി​മാ​രാ​യ നി​ക്സ​നും റി​ജോ​യും അ​റി​യി​ച്ചു.
തി​രു​നാ​ളി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി മാ​റ്റി വെ​ച്ച ഒ​ന്ന​ര ല​ക്ഷം രൂ​പ പ​ല വ്യ​ജ്ഞ​ന കി​റ്റാ​യും പീ​ന ചി​കി​ത്സ സ​ഹാ​യ​ങ്ങ​ളു​മാ​യും വി​ത​ര​ണം ചെ​യ്തു. 19ന് തി​രു​നാ​ൾ ദി​നം രാ​വി​ലെ 9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​ക്ക് ഫാ. ​കി​ര​ണ്‍ ജോ​ർ​ജ്ജ് അ​റ​ങ്ങാ​ശ്ശേ​രി കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. ഫാ. ​മാ​ർ​ട്ടി​ൻ പ​ട്ട​രു​മീ​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കും. എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലേ​യും തി​രു​ക​ർ​മ്മ​ങ്ങ​ൾ പ​ള്ളി​യു​ടെ ഫേ​സ് ബു​ക്ക് പേ​ജി​ലൂ​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണ​മാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ.​പോ​ൾ പു​ലി​ക്കോ​ട്ടി​ൽ അ​റി​യി​ച്ചു.

സൗജന്യ നേത്ര ക്യാന്പ് നാളെ

മം​ഗ​ലം​ഡാം : അ​ഹ​ല്യ ക​ണ്ണാ​ശു​പ​ത്രി​യും മം​ഗ​ലം​ഡാം ഹെ​ൽ​ത്ത് മി​ഷ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ നേ​ത്ര​രോ​ഗ മെ​ഡി​ക്ക​ൽ ക്യാ​ന്പ് നാ​ളെ ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04922263333, 9074923153 ഈ ​ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.