വി​വാ​ഹ ത​ട്ടി​പ്പ്: മ​ല​പ്പു​റം സ്വ​ദേ​ശി​ക​ൾ പിടിയിൽ
Monday, July 13, 2020 12:40 AM IST
മ​ണ്ണാ​ർ​ക്കാ​ട്:​ വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​ലൂ​ടെ സ്വ​ർ​ണ്ണ ത​ട്ടി​പ്പ് . കു​റ്റി​പ്പു​റം, ക​രു​വാ​ര​കു​ണ്ട് സ്വ​ദേ​ശി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി.​
കു​റ്റി​പ്പു​റം പ​ക​ര​നെ​ല്ലൂ​ർ പാ​പ്പി​ന​ശ്ശേ​രി വീ​ട്ടി​ൽ അ​ബ്ദു​ൾ നാ​സ​ർ(40), ക​രു​വാ​ര​കു​ണ്ട് തു​വ്വൂ​ർ പാ​ള​ട വീ​ട്ടി​ൽ ഇ​സ്ഹാ​ഖ് (60)എ​ന്നി​വ​രെ​യാ​ണ് മ​ണ്ണാ​ർ​ക്കാ​ട് സി​ഐ എം ​കെ സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘം പിടികൂടിയത്.
വി​വാ​ഹ ത​ട്ടി​പ്പു​മാ​യി കൈ​ത​ച്ചി​റ സ്വ​ദേ​ശി​നി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് സം​ഘം ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. മാ​ർ​ച്ച് മാ​സ​ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം​ഉ​ണ്ടാ​യ​ത്.
വി​വാ​ഹ ആ​ലോ​ച​ന​യു​മാ​യി കൈ​ത​ച്ചി​റ സ്വ​ദേ​ശി​നി​യു​ടെ വീ​ട്ടി​ൽ എ​ത്തി​യ​തി​നു ശേ​ഷം വി​വാ​ഹ​ത്തി​ന് സ​മ്മ​തി​ച്ചു. തു​ട​ർ​ന്ന് ഇ​വ​രു​ടെ പ​ക്ക​ലു​ള്ള പ​ഴ​യ സ്വ​ർ​ണ്ണം മാ​റ്റി ന​ൽ​കാ​മെ​ന്ന വ്യാ​ജേ​ന ര​ണ്ട​ര പ​വ​ന്‍റെ സ്വ​ർ​ണ്ണം കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് സ്വ​ർ​ണ്ണം തി​രി​കെ ന​ൽ​കാ​തെ​യും, വി​വാ​ഹ​ത്തെ സം​ബ​ന്ധി​ച്ച് പ്ര​തി​ക​ര​ണം ഉ​ണ്ടാ​കാ​തെ​യും വ​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഒ​ന്നാം പ്ര​തി​യാ​യ അ​ബ്ദു​ൾ നാ​സ​റി​നെ വ​ര​നാ​യി ചി​ത്രീ​ക​രി​ച്ച് വ​ധു​വു​മാ​യി ഫോ​ണി​ൽ ബ​ന്ധം സ്ഥാ​പി​ക്കു​ക​യും വി​വാ​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യി സ്വ​ർ​ണ്ണം മാ​റ്റി പ​ണി​യാ​മെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ച് അ​മ്മാ​വ​നാ​യി ര​ണ്ടാം പ്ര​തി ഇ​സ്ഹാ​ഖ് സ്വ​ർ​ണ്ണം വാ​ങ്ങു​ക​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ മ​ണ്ണാ​ർ​ക്കാ​ട് മു​ൻ​സി​ഫ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.