ആറുവരിപ്പാത നിർമാണ സ്തംഭനം: ജനകീയവേദി പ്രതിഷേധിച്ചു
Monday, July 13, 2020 12:39 AM IST
വ​ട​ക്ക​ഞ്ചേ​രി: മ​ണ്ണു​ത്തി-​വ​ട​ക്ക​ഞ്ചേ​രി ആ​റു​വ​രി​പ്പാ​ത നി​ർ​മാ​ണം സ്തം​ഭി​ക്കു​ക​യും നി​ർ​മാ​ണ കാ​ലാ​വ​ധി വീ​ണ്ടും നീ​ട്ടി ന​ൽ​കു​ക​യും ചെ​യ്ത​തി​നെ​തി​രെ വ​ട​ക്ക​ഞ്ചേ​രി ജ​ന​കീ​യ​വേ​ദി സ​മ​രം ന​ട​ത്തി. ദേ​ശീ​യ​പാ​ത റോ​യ​ൽ ജം​ക്ഷ​നി​ലെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത മേ​ൽ​പ്പാ​ത​ക്ക് താ​ഴെ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​രം ജ​ന​കീ​യ​വേ​ദി ചെ​യ​ർ​മാ​ൻ ബോ​ബ​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജി​ജോ അ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ സു​രേ​ഷ് വേ​ലാ​യു​ധ​ൻ, സി.​കെ.​അ​ച്ചു​ത​ൻ, മോ​ഹ​ന​ൻ പ​ള്ളി​ക്കാ​ട്, ഷി​ബു ജോ​ണ്‍, എ.​സ​ലീം ത​ണ്ട​ലോ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ആ​റു​വ​രി​പ്പാ​ത​യു​ടെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു ല​ക്ഷം പേ​ർ ഒ​പ്പി​ട്ട ഭീ​മ​ഹ​ർ​ജി പ്ര​ധാ​ന​മ​ന്ത്രി​ക്കും കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി​ക്കും അ​യ​ച്ചി​രു​ന്നു. ദേ​ശീ​യ​പാ​ത ആ​ല​ത്തൂ​ർ മു​ത​ൽ വാ​ണി​യ​ന്പാ​റ വ​രെ​യു​ള്ള വി​ദ്യാ​ല​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും അ​യ​ൽ​കൂ​ട്ട​ങ്ങ​ളും വി​വി​ധ സം​ഘ​ട​ന​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും ഒ​പ്പു​ശേ​ഖ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഇ​തി​നു​ള്ള മ​റു​പ​ടി​യി​ൽ ഉ​ട​ൻ പാ​ത​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും പ​ണി നീ​ളു​ക​യാ​യി​രു​ന്നു.
2020 മേ​യ് മാ​സ​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് നി​ർ​മാ​ണ ക​ന്പ​നി ഉ​റ​പ്പ് പ​റ​ഞ്ഞി​ട്ടും ന​ട​പ്പി​ലാ​ക്കാ​ൻ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ത​യ്യാ​റാ​കാ​തെ നി​ർ​മാ​ണ കാ​ലാ​വ​ധി 2021 ഓ​ഗ​സ്റ്റ് വ​രെ നീ​ട്ടി ന​ൽ​കി​യ​തി​ൽ ഒ​ത്തു​ക​ളി​യു​ണ്ടെ​ന്നും നി​ർ​മാ​ണ ക​ന്പ​നി​യും ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​വും ഒ​ത്തു​ക​ളി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ജ​ന​കീ​യ​വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കും കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കും.
90 ശ​ത​മാ​നം പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു എ​ന്ന് രേ​ഖ​യു​ണ്ടാ​ക്കി ടോ​ൾ പി​രി​വ് തു​ട​ങ്ങാ​നു​ള്ള നീ​ക്കം ത​ട​യു​മെ​ന്നും പ​ണി നീ​ളു​ന്ന​തി​നെ​തി​രെ കോ​ട​തി​യൈ സ​മീ​പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.