നൂ​റേ​ക്ക​ർ നെ​ൽ​കൃ​ഷി​ക്കു പ​ന്നി​ശ​ല്യം
Monday, July 13, 2020 12:39 AM IST
ചി​റ്റൂ​ർ: ക​ല്യാ​ണ​പ്പേ​ട്ട​യി​ലും പു​ഴ​യോ​ര പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യി. ന​ടീ​ൽ ക​ഴി​ഞ്ഞ പാ​ടം ഉ​ഴു​തു​മ​റി​ച്ചും വ​യ​ൽ​വ​ര​ന്പു​ക​ൾ കു​ത്തി​യി​ള​ക്കി​യാ​ണ് പ​ന്നി​ക്കൂ​ട്ടം ആ​ക്ര​മി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം സ​ന്ധ്യ​യാ​കു​ന്ന​തോ​ടെ വ​യ​ലി​നു സ​മീ​പ​ത്തു​കൂ​ടി ആ​ൾ​സ​ഞ്ചാ​രം​പോ​ലും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.
ത​മ്മി​ച്ചെ​ടി, കാ​ളി​മാ​ൻ​ച്ച​ള്ള, ച​ന്പ​ര​ത്ത​വാ​ര, ക​ല്യാ​ണ​പ്പേ​ട്ട ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നൂ​റേ​ക്ക​റി​ൽ കൂ​ടു​ത​ൽ സ്ഥ​ലം പ​ന്നി ആ​ക്ര​മ​ണ ഭീ​ഷ​ണി​യി​ലാ​ണ്.
പ​ത്തും അ​തി​ൽ കൂ​ടു​ത​ലും പ​ന്നി​ക​ൾ കൂ​ട്ട​മാ​യാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത്. വ​യ​ൽ​വ​ര​ന്പു​ക​ളി​ൽ ചേ​ന്പ്, പ​യ​ർ, നാ​ളി​കേ​ര തൈ​ക​ളും പി​ഴു​തെ​റി​യു​ന്ന​തു പ​തി​വാ​ണ്. പ​ന്നി​ക്കൂ​ട്ട​ങ്ങ​ൾ രാ​ത്രി​കാ​ല​ത്ത് വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും പേ​ടി​സ്വ​പ്ന​മാ​കു​ക​യാ​ണ്.
ക​ല്യാ​ണ​പ്പേ​ട്ട​യി​ൽ രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ബ​സി​റ​ങ്ങു​ന്ന​വ​ർ വീ​ടു​ക​ളി​ലേ​ക്കു ന​ട​ന്നു​പോ​കാ​ൻ ഭ​യ​പ്പെ​ടു​ന്ന​തി​നാ​ൽ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തേ​ക്കു​പോ​ലും ഓ​ട്ടോ വി​ളി​ക്കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്.
ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച പ​ല​രും പ​ന്നി​ക്കു​ട്ട​ത്തി​നു മു​ന്നി​ൽ അ​ക​പ്പെ​ടാ​റു​ണ്ടെ​ങ്കി​ലും ഭാ​ഗ്യം​കൊ​ണ്ട് ര​ക്ഷ​പ്പെ​ടാ​റാ​ണ് പ​തി​വ്.
ലൈ​സ​ൻ​സു​ള്ള തോ​ക്ക് ഉ​പ​യോ​ഗി​ച്ച് കൃ​ഷി​നാ​ശം വ​രു​ത്തു​ന്ന പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ൻ വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും നി​ബ​ന്ധ​ന പാ​ലി​ച്ച് തോ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന​തും ത​ട​സ​മാ​കു​ക​യാ​ണ്.