കാ​ട്ടാ​ന​ശ​ല്യത്തിൽ പൊ​റു​തി​മു​ട്ടി മ​ല​യോ​ര​വാ​സി​ക​ൾ
Monday, July 13, 2020 12:39 AM IST
ക​ല്ല​ടി​ക്കോ​ട്: മ​ല​യോ​ര​നി​വാ​സി​ക​ൾ കാ​ട്ടാ​ന​ശ​ല്യ​ത്തി​ൽ വ​ല​യു​ന്ന​താ​യി പ​രാ​തി. കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി മൂ​ന്നേ​ക്ക​ർ, വ​ട്ട​പ്പാ​റ, എ​ട​പ്പ​റ​ന്പ് എ​ന്നീ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക​തോ​തി​ലാ​ണ് കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത്.
ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യ​ജീ​വി​ത​ത്തി​നു ദു​രി​ത​മാ​കു​ന്ന കാ​ട്ടാ​ന​ക​ളെ കാ​ടു​ക​യ​റ്റാ​നു​ള്ള യാ​തൊ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്നി​ല്ല. തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ വ​ന്യ​ജീ​വി​ക​ൾ കാ​ടി​റ​ങ്ങി വി​വി​ധ കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തു പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.
ഇ​തു​മൂ​ലം രാ​ത്രി​കാ​ല​ത്ത് ജ​ന​ങ്ങ​ൾ​ക്ക് വീ​ടി​നു പു​റ​ത്തെ​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. വ​നം​വ​കു​പ്പി​ൽ വി​ളി​ച്ചു കാ​ര്യം പ​റ​ഞ്ഞാ​ൽ നേ​രം സ​ന്ധ്യ​യാ​കു​ന്പോ​ൾ കു​റ​ച്ചു ടാ​സ്ക്ഫോ​ഴ്സ് അം​ഗ​ങ്ങ​ൾ വ​ന്നു അ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ മൂ​ന്നേ​ക്ക​ർ മു​ത​ൽ മീ​ൻ​വ​ല്ലം​വ​രെ റോ​ഡു​മാ​ർ​ഗം സ​ഞ്ച​രി​ച്ചു അ​വ​ർ തി​രി​ച്ചു​പോ​കും.
വ​ന്യ​ജീ​വി​ക​ൾ പാ​തി​രാ​ത്രി​യോ​ടെ വ​ന്നു കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​പ്പി​ച്ചു കാ​ടു​ക​യ​റു​ക​യാ​ണ്. ഈ ​സ​മ​യ​ത്തു ഡി​പ്പോ​ർ​ട്ടു​മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ൽ ആ​രു​ടെ​യും സ​ഹാ​യ​വും ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കി​ല്ല.
ക​ഴി​ഞ്ഞ​ദി​വ​സം ഇ​റ​ങ്ങി​യ ആ​ന മൂ​ന്നേ​ക്ക​ർ ത​ച്ചോ​ടി​യി​ൽ ര​മേ​ശി​ന്‍റെ വാ​ഴ, ക​പ്പ, ക​വു​ങ്ങ് എ​ന്നീ വി​ള​ക​ൾ ന​ശി​പ്പി​ച്ചു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ക​ർ​ന്നു​നി​ല്ക്കു​ന്ന മ​ല​യോ​ര ക​ർ​ഷ​ക​മേ​ഖ​ല ജീ​വ​ശ്വാ​സ​ത്തി​നാ​യി ബു​ദ്ധി​മു​ട്ടു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി വ​ന്യ​ജീ​വി​ക​ൾ ക​ർ​ഷ​ക​രു​ടെ അ​തി​ജീ​വ​നോ​പാ​ധി​ക​ൾ ന​ശി​പ്പി​ക്കു​ന്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് നാ​മ​മാ​ത്ര​മാ​യ ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്കു​ന്ന​ത​ല്ലാ​തെ ഈ ​വ​ന്യ​ജീ​വി​ക​ൾ കാ​ടി​റ​ങ്ങു​ന്ന​തു ത​ട​യാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല.
അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും മേ​ൽ​ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ കോ​വി​ഡ് കാ​ല​ത്തും ജ​ന​കീ​യ പ്ര​ക്ഷോ​ഭം ന​ട​ത്തേ​ണ്ട സ്ഥി​തി​യാ​ണ്.