ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് വി​ദ്യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജിന്‍റെ കൈ​താ​ങ്ങ്
Monday, July 13, 2020 12:36 AM IST
ആ​ല​ത്തൂ​ർ: തൃ​ശൂ​ർ കേ​ച്ചേ​രി വി​ദ്യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ സ്കി​ൽ സെ​ന്‍റ​ർ വി​ഭാ​ഗം നി​ർ​മി​ച്ച കാ​ലു​കൊ​ണ്ട് ച​വി​ട്ടി കൈ​യി​ലേ​ക്ക് സാ​നി​റ്റൈ​സ​ർ വീ​ഴു​ന്ന യ​ന്ത്രം ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു കൈ​മാ​റി. ആ​ല​ത്തൂ​ർ എം​എ​ൽ​എ കെ.​ഡി.​പ്ര​സേ​ന​ന്‍റെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് കോ​ള​ജ് അ​ധി​കൃ​ത​ർ യ​ന്ത്രം കൈ​മാ​റി​യ​ത്.
താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എം​എ​ൽ​എ കെ.​ഡി.​പ്ര​സേ​ന​ൻ യ​ന്ത്രം ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് കൈ​മാ​റി.
ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ ​ഫ്ളെ​മി, വി​ദ്യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് അ​ധ്യാ​പ​ക​രാ​യ കെ.​ഹ​രീ​ഷ്, സോ​ജ​ൻ ഫ്രാ​ൻ​സി​സ്, കെ.​വി.​ത​ങ്ക​ച്ച​ൻ, അ​രു​ണ്‍ ലോ​ഹി​താ​ക്ഷ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കോ​ള​ജി​ലെ സ്കി​ൽ സെ​ന്‍റ​റാ​ണ് പി​വി​സി പൈ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് കാ​ലു​പ​യോ​ഗി​ച്ച് കൈ​ക​ളി​ലേ​ക്ക് സാ​നി​റ്റൈ​സ​ർ വീ​ഴു​ന്ന ത​ര​ത്തി​ൽ ഫൂ​ട്ട് സാ​നി​റ്റെ​സ​ർ ഡി​സ്പെ​ൻ​സ​ർ യ​ന്ത്രം നി​ർ​മി​ച്ച​ത്.
കോ​ള​ജി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ത്ഥി​ക​ളും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സ്കി​ൽ സെ​ന്‍റ​റി​ൽ ഫൂ​ട്ട് സാ​നി​റ്റൈ​സ​ർ യ​ന്ത്രം നി​ർ​മി​ച്ച​ത്.
തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ൾ​ക്കും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും യ​ന്ത്രം ആ​വ​ശ്യ​ത്തി​ന് എ​ത്തി​ച്ചു ന​ല്കു​മെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.