തോ​ടു​കാ​ട് റോ​ഡ് ഉ​ദ്ഘാ​ട​നം
Monday, July 13, 2020 12:35 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2019- 2020 വ​ർ​ഷ​ത്തെ വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും അ​ഞ്ചു​ല​ക്ഷം രൂ​പ​യും തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും ര​ണ്ടു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത ആ​ന​മൂ​ളി-​തോ​ടു​കാ​ട് റോ​ഡ് മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഒ.​പി.​ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പി.​അ​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടെ​ലി​കൗ​ണ്‍​സ​ലിം​ഗ് പ​ദ്ധ​തി തു​ട​ങ്ങി

പാ​ല​ക്കാ​ട്: ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ്19 കാ​ല​ഘ​ട്ട​ത്തി​ൽ സ്ത്രീ​ക​ൾ​ക്കു​ണ്ടാ​കു​ന്ന ശാ​രീ​രി​ക മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​യി മാ​തൃ​സ്പ​ർ​ശം ടെ​ലി​കൗ​ണ്‍​സ​ലിം​ഗി​ന് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.
സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് അ​വ​രെ പൂ​ർ​ണ്ണ ആ​രോ​ഗ്യ നി​ല​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. ഗ​ർ​ഭ​കാ​ല പ​രി​ച​ര​ണ​ത്തി​നു, പ്ര​സ​വാ​ന​ന്ത​ര ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​നു വേ​ണ്ട ഉ​പ​ദേ​ശ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ഡോ​ക്ട​ർ​മാ​ർ ഫോ​ണ്‍ മു​ഖേ​ന ന​ല്കും.
രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭി​ക്കു​മെ​ന്ന് ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​സ്.​ഷി​ബു അ​റി​യി​ച്ചു.