വ​യോ​ധി​ക ഷോ​ക്കേ​റ്റു മ​രി​ച്ചു
Sunday, July 12, 2020 10:20 PM IST
വ​ട​ക്ക​ഞ്ചേ​രി: പ​ന്നി​യ​ങ്ക​ര​യി​ൽ വ​യോ​ധി​ക ഷോ​ക്കേ​റ്റ് മ​രി​ച്ചു. കു​ള​ത്തി​ങ്ക​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ മു​ത്തു​വി​ന്‍റെ ഭാ​ര്യ വെ​ള്ള​യാ​ണ് (90) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ വീ​ട്ടി​ൽ മു​റി വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. വാ​ഹ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ബാ​റ്റ​റി ചാ​ർ​ജ് ചെ​യ്യാ​ൻ കു​ത്തി​വ​ച്ചി​രു​ന്ന വ​യ​റി​ൽ നി​ന്നാ​ണ് ഷോ​ക്കേ​റ്റ​ത്. വ​ല​തു കൈ​യി​ൽ പൊ​ള്ള​ലേ​റ്റു. വെ​ള്ളം വീ​ണ ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി ഉ​ട​ൻ ത​ന്നെ ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം ഇ​ൻ​ക്വ​സ്റ്റും പോ​സ്റ്റ്മോ​ർ​ട്ട​വും പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു ന​ൽ​കും. മൃ​ത​ദേ​ഹം ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മ​ക്ക​ൾ: മ​ണി, പ​രേ​നാ​യ ഗം​ഗാ​ധ​ര​ൻ, ദേ​വി. മ​രു​മ​ക്ക​ൾ: ശോ​ഭ, ചെ​ന്താ​മ​ര, പ​രേ​ത​നാ​യ വാ​സു.