മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ൽ മ​ണ്ണും ചെ​ളി​യും നീ​ക്കു​ന്ന​തി​നു ര​ണ്ടി​ലേ​റെ ക​ന്പ​നി ടെ​ണ്ട​ർ നല്കിയതായി സൂ​ച​ന
Sunday, July 12, 2020 12:07 AM IST
മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ലെ മ​ണ്ണും ചെ​ളി​യും നീ​ക്കം ചെ​യ്യു​ന്ന​തി​ന് ര​ണ്ടി​ൽ കൂ​ടു​ത​ൽ ക​ന്പ​നി​ക​ൾ ടെ​ണ്ട​ർ വ​ച്ച​താ​യി സൂ​ച​ന. ഈ​മാ​സം 16-നാ​ണ് ടെ​ണ്ട​ർ തു​റ​ക്കു​ക. ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക കാ​ണി​ച്ചി​ട്ടു​ള്ള ക​ന്പ​നി​ക്കാ​കും ക​രാ​ർ ല​ഭി​ക്കു​ക. ഓ​ണ്‍​ലൈ​ൻ വ​ഴി​യാ​യി​രു​ന്നു ടെ​ണ്ട​ർ ക്ഷ​ണി​ച്ച​ത്. സെ​ക്യു​രി​റ്റി തു​ക കു​റ​ച്ചാ​ണ് ഇ​ത്ത​വ​ണ റീ ​ടെ​ണ്ട​ർ ന​ട​പ​ടി ന​ട​ത്തി​യ​ത്. നേ​ര​ത്തെ സെ​ക്യു​രി​റ്റി തു​ക​യാ​യി ക​രാ​ർ ക​ന്പ​നി ഒ​രു കോ​ടി രൂ​പ കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ബ​ന്ധ​ന.

എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​ത് 25 ല​ക്ഷ​മാ​യി കു​റ​ച്ചു. സെ​ക്യു​രി​റ്റി തു​ക വ​ള​രെ ഉ​യ​ർ​ന്ന​തി​നാ​ലാ​ണ് ക​രാ​ർ ക​ന്പ​നി​ക​ൾ ടെ​ണ്ട​റി​ന് മു​ന്നോ​ട്ടു​വ​രാ​തി​രു​ന്ന​തെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ഇ​പ്പോ​ൾ സെ​ക്യൂ​രി​റ്റി കു​റ​ച്ചി​ട്ടു​ള്ള​ത്. പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ഉ​ത​കു​ന്ന​വി​ധ​ത്തി​ൽ ടെ​ണ്ട​ർ ന​ട​പ​ടി ല​ളി​ത​വും സു​താ​ര്യ​വു​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​രു​ന്നു.

സം​സ്ഥാ​ന​ത്ത് ജ​ല​വി​ഭ​വ വ​കു​പ്പി​നു​കീ​ഴി​ലെ അ​ണ​ക്കെ​ട്ടു​ക​ളി​ൽ​നി​ന്നും മ​ണ്ണും ചെ​ളി​യും നീ​ക്കാ​നു​ള്ള ഡാം ​ഡീ​സ​ൽ സ്റ്റേ​ഷ​ൻ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന ആ​ദ്യ റി​സ​ർ​വോ​യ​റാ​ണ് മം​ഗ​ലം. ജി​ല്ല​യി​ലെ ത​ന്നെ ചു​ള്ളി​യാ​ർ ഡാ​മാ​ണ് മം​ഗ​ല​ത്തി​നൊ​പ്പ​മു​ള്ള മ​റ്റൊ​രു റി​സ​ർ​വോ​യ​ർ. മം​ഗ​ലം​ഡാ​മി​ൽ നി​ന്നും 2.95 ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​ർ മ​ണ്ണും ചെ​ളി​യും നീ​ക്കം ചെ​യ്യാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​ട്ടു​ള്ള​ത്.

മൂ​ന്നു​വ​ർ​ഷം​കൊ​ണ്ട് പൂ​ർ​ത്തി​യാ​കു​ന്ന​താ​ണ് പ​ദ്ധ​തി. റി​സ​ർ​വോ​യ​റി​ലെ തു​രു​ത്തു​ക​ൾ നി​ക​ത്തി​യാ​കും മ​ണ്ണെ​ടു​ക്ക​ൽ. ഡാ​മി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി പു​നഃ​സ്ഥാ​പി​ച്ച് കു​ടി​വെ​ള്ള​ത്തി​നും കൃ​ഷി​ക്കു​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം.

ആ​ധു​നി​ക സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​കും മ​ണ്ണും ചെ​ളി​യും നീ​ക്കം​ചെ​യ്യു​ക. മ​ണ്ണി​ന്‍റെ ഘ​ട​ന​യും തോ​തും അ​ള​വും നി​ജ​പ്പെ​ടു​ത്തി ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ൾ നി​ര​വ​ധി​ത​വ​ണ റി​സ​ർ​വോ​യ​റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

മ​ണ്ണും മ​ണ​ലും മ​ര​ത്ത​ടി​ക​ളും വ​ലി​യ​പാ​റ ക​ല്ലു​ക​ളു​മാ​യി​ട്ടാ​ണ് ഡാം ​നി​ക​ന്നു​കി​ട​ക്കു​ന്ന​ത്. അ​തി​വ​ർ​ഷ​ത്തെ തു​ട​ർ​ന്ന് മ​ല​ക​ളി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലാ​ണ് മം​ഗ​ലം​ഡാ​മി​ൽ മ​ണ്ണു​നി​റ​യാ​ൻ കാ​ര​ണ​മാ​യ​ത്. 1956ൽ ​ഡാം നി​ർ​മി​ച്ച​തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​ണ് മ​ണ്ണു​നീ​ക്ക​ലി​ന് വ​ഴി​യൊ​രു​ങ്ങു​ന്ന​ത്. ടെ​ണ്ട​ർ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി അ​ടു​ത്ത​വേ​ന​ലി​ൽ മ​ണ്ണെ​ടു​ക്ക​ൽ തു​ട​ങ്ങു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.