ട്രൈ​ബ​ൽ വി​ദ്യാ​ർഥിക​ൾ​ക്ക് ലാ​പ്ടോ​പ്പ് ന​ല്കി സ്വാ​മി വി​വേ​കാ​ന​ന്ദ മെ​ഡി​ക്ക​ൽ മി​ഷ​ൻ
Sunday, July 12, 2020 12:05 AM IST
അ​ഗ​ളി: കോ​വി​ഡ് 19 ലോ​ക​ത്തെ മു​ഴു​വ​ൻ പി​ന്നോ​ട്ട​ടി​ക്കു​ന്പോ​ൾ അ​ട്ട​പ്പാ​ടി​യി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല വി​നാ​ശ​കാ​ല​ത്തെ അ​വ​സ​ര​മാ​ക്കു​ക​യാ​ണ്.

നെ​റ്റ് വ​ർ​ക്ക് പോ​ലും എ​ത്തി​നോ​ക്കാ​ത്ത മ​ല​മ​ട​ക്കു​ക​ളി​ൽ, പാ​ഠ​ഭാ​ഗ​ങ്ങ​ൾ പെ​ൻ​ഡ്രൈ​വി​ൽ സ​മാ​ഹ​രി​ച്ച് ലാ​പ്ടോ​പ്പു​മാ​യി ഉൗ​രു​ക​ളി​ൽ എ​ത്തി കു​ട്ടി​ക​ൾ​ക്ക് ക്ലാ​സു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന ഉ​ദാ​ത്ത മാ​തൃ​ക​യാ​ണ് അ​ഗ​ളി ബി​ആ​ർ​സി​യും ബി​പി ഒ​യും സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ലേ​ക്കാ​യി ഇ ​ആ​ൻ​ഡ് വൈ ​എ​ന്ന മ​ൾ​ട്ടി​നാ​ഷ​ണ​ൽ ക​ന്പ​നി​യു​ടെ ഇ​വൈ​ജി​ഡി​എ​സ് എ​ന്ന വി​ഭാ​ഗ​വും അ​ട്ട​പ്പാ​ടി​യി​ലെ സ്വാ​മി വി​വേ​കാ​ന​ന്ദ മെ​ഡി​ക്ക​ൽ മി​ഷ​നും കൈ​കോ​ർ​ത്ത് അ​വ​ശ്യം വേ​ണ്ട ലാ​പ്ടോ​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു.

അ​ഗ​ളി ബി​ആ​ർ​സി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്വാ​മി വി​വേ​കാ​ന​ന്ദ മെ​ഡി​ക്ക​ൽ മി​ഷ​ൻ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി.​നാ​രാ​യ​ണ​നി​ൽ നി​ന്ന് ബി​പി​ഒ സി.​പി.​വി​ജ​യ​ൻ, ട്രൈ​ബ​ൽ ഓ​ഫീ​സ​ർ വാ​ണി​ദാ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പ​ര​മേ​ശ്വ​ര​ൻ, മു​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക കാ​ളി​യ​മ്മ എ​ന്നി​വ​ർ ചേ​ർ​ന്ന് ലാ​പ്ടോ​പ്പു​ക​ൾ ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച എ​ൻ​സി​ടി​ഇ അം​ഗം ജോ​ബി ബാ​ല​കൃ​ഷ്ണ​ൻ ഈ ​വി​പ​രീ​ത​കാ​ല​ത്തെ അ​നു​കൂ​ല​മാ​ക്കി​യെ​ടു​ത്ത് അ​ട്ട​പ്പാ​ടി​യി​ലെ മു​ഴു​വ​ൻ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളും ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് മാ​റ്റാ​ൻ സാ​ധി​ക്ക​ണ​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ റി​ച്ചാ​ർ​ഡ് ആ​ൻ​റ​ണി ഇ​വൈ​ജി​ഡി​എ​സ് ഡ​യ​റ​ക്ട​ർ ബി​നോ​യ് രാ​ജ്, ഡ​യ​റ​ക്ട​ർ (ഓ​പ്പ​റേ​ഷ​ൻ​സ്), വി.​എ​സ്.​വി​നോ​ദ്, മ​രി​യ ഉ​മ്മ​ൻ, ഇ ​വൈ​ജി​ഡി​എ​സ് കെ​യേ​ഴ്സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ഭ​ക്ത​ഗി​രീ​ഷ് ന​ന്ദി​പ​റ​ഞ്ഞു.