കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്നു; പ​രാ​തി​യു​മാ​യി ക​ർ​ഷ​ക​ർ രം​ഗ​ത്ത്
Sunday, July 12, 2020 12:04 AM IST
ആ​ല​ത്തൂ​ർ: കാ​ട്ടു​ശേ​രി മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ പ​രാ​തി​യു​മാ​യി ക​ർ​ഷ​ക​ർ രം​ഗ​ത്തെ​ത്തി. കാ​ട്ടു​ശേ​രി, പ്ലാ​ക്ക​പ​റ​ന്പ് ഭാ​ഗ​ങ്ങ​ളി​ലെ ക​ർ​ഷ​ക​രു​ടെ വാ​ഴ, മ​ര​ച്ചീ​നി, ചേ​ന തു​ട​ങ്ങി​യ​വ കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യെ​ന്ന് നാ​ട്ടു​കാ​രാ​യ ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.
കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം​മൂ​ലം രാ​ത്രി​യി​ൽ വീ​ടി​നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​ൻ​പോ​ലും ക​ഴി​യു​ന്നി​ല്ലെ​ന്നും ഇ​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നു എ​ത്ര​യും​വേ​ഗം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കൃ​ഷി സം​ര​ക്ഷി​ക്കു​ന്ന​തി​നു ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് നി​വേ​ദ​നം ന​ല്കു​മെ​ന്നും ദേ​ശീ​യ തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ആ​ല​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ധു കാ​ട്ടു​ശേ​രി പ​റ​ഞ്ഞു.