പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി അ​ഞ്ചു​പേ​ർ പി​ടി​യി​ലാ​യി
Sunday, July 12, 2020 12:04 AM IST
മ​ണ്ണാ​ർ​ക്കാ​ട്: അ​ല​ന​ല്ലൂ​ർ, കാ​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് അ​ഞ്ഞൂ​റോ​ളം പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​വു​മാ​യി അ​ഞ്ചു​പേ​ർ പി​ടി​യി​ൽ. മൂ​ന്നു കേ​സു​ക​ളി​ലാ​യി അ​ഞ്ചു​പേ​രെ​യാ​ണ് നാ​ട്ടു​ക​ൽ അ​റ​സ്റ്റു​ചെ​യ്ത​ത്.

ഭീ​മ​നാ​ട് പ​ച്ചീ​രി മു​ഹ​മ്മ​ദ് റാ​ഫി (36), പാ​റ​പ്പു​റ​ത്ത് പൂ​ള​മ​ണ്ണ വീ​ട്ടി​ൽ മ​ജീ​ദ് (46), ക​ച്ചേ​രി​പ്പ​റ​ന്പ് ക​ള​രി​ക്ക​ൽ അ​നി​ൽ (29), വെ​ട്ട​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ വാ​ഴ​യി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി (61), കോ​ഴി​മ​ണ്ണി​ൽ ഹ​മീ​ദ് (49) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. നാ​ട്ടു​ക​ൽ എ​സ് ഐ ​അ​നി​ൽ മാ​ത്യു, സി​പി​ഒ​മാ​രാ​യ സ​ജീ​ഷ്, ഗി​രീ​ഷ്, രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ്പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.