നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Sunday, July 12, 2020 12:04 AM IST
കോ​യ​ന്പ​ത്തൂ​ർ: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ 150 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. സൂ​ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ സു​ന്ദ​ര​പാ​ണ്ഡ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ന്നം​പ്പാ​ള​യ​ത്തി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ഇ​തു​വ​ഴി എ​ത്തി​യ സ്കോ​ർ​പി​യോ വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​ർ പോ​ലീ​സി​നെ ക​ണ്ട​തോ​ടെ വാ​ഹ​നം ഉ​പോ​ക്ഷി​ച്ച് ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു.

വാ​ഹ​നം പ​രി​ശോ​ധി​ച്ച പോ​ലീ​സ് 150 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. സൂ​ലൂ​രി​ൽ പ​ല​ച​ര​ക്കു​ക​ട ന​ട​ത്തു​ന്ന വാ​ഹ​ന ഉ​ട​മ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി ദു​ർ​ഗ​റാ​മി​നാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി.