മ​ണ്ണാ​ർ​ക്കാ​ട് ജീ​വ​വാ​യു കൂ​ട്ടാ​യ്മ യു​വ​തി​യു​ടെ വി​വാ​ഹം ന​ട​ത്തി
Sunday, July 12, 2020 12:04 AM IST
മ​ണ്ണാ​ർ​ക്കാ​ട്: എ​ട​ത്ത​നാ​ട്ടു​ക​ര ന​വ​സൃ​ഷ്ടി ക്ഷേ​മ​സ​മി​തി​യു​ടെ​യും മ​ണ്ണാ​ർ​ക്കാ​ട് ജീ​വ​വാ​യു കൂ​ട്ടാ​യ്മ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​ധ​ന യു​വ​തി​യു​ടെ വി​വാ​ഹം ന​ട​ത്തി. മ​ല​പ്പു​റം ജി​ല്ല​യി​ലെ വ​ണ്ടൂ​ർ ചാ​ത്ത​ങ്ങോ​ട്ടു​പു​റം ചേ​രി​പ​റ​ന്പ് പ​രേ​ത​നാ​യ മൂ​ത്താ​ട്ടി​ൽ ചാ​ത്തു​വി​ന്‍റെ മ​ക​ൾ ഗീ​ത​യാ​ണ് വ​ര​ണ​മാ​ല്യം അ​ണി​ഞ്ഞ​ത്. കി​ഴ​ക്കും​പു​റം ആ​റ്റാ​ശേ​രി മൂ​രി​യ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​മ​നാ​രാ​യ​ണ​ന്‍റെ മ​ക​ൻ ഹ​രി​ദാ​സാ​ണ് ഗീ​ത​യെ താ​ലി ചാ​ർ​ത്തി​യ​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വ​ട്ട​മ​ണ്ണ​പു​റം എ​സ്എ​ൻ​ഡി​പി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​കെ.​റെ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​വാ​ഹ ജോ​ഡി​ക​ൾ​ക്ക് സ്വ​ർ​ണാ​ഭ​ര​ണ​വും വി​വാ​ഹ​വ​സ്ത്ര​വും ന​ല്കി. കാ​ൻ​സ​ർ രോ​ഗി​ക​ൾ, കി​ഡ്നി രോ​ഗി​ക​ൾ​ക്കും എ​ന്നി​വ​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ​ത്തി​ന് പു​റ​മെ നി​ർ​ധ​ന​രു​ടെ വീ​ട് പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നും സ​ഹാ​യം ന​ല്കി. ന​വ​സൃ​ഷ്ടി ക്ഷേ​മ​സ​മി​തി ചെ​യ​ർ​മാ​ൻ മോ​ഹ​ന​ൻ എ​ട​ത്ത​നാ​ട്ടു​ക​ര ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഗി​രി​ജ, സു​നി​ത, റ​ഹ്്മ​ത്ത്, യ​ഹി​യ, അ​യ്യ​പ്പ​ൻ, ന​വ​സൃ​ഷ്ടി ക്ഷേ​മ​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ എ.​സ​ത്യ​നാ​ഥ​ൻ, എ.​ഷി​ബു, എ.​രാ​ജ​ൻ, എ. ​സു​രേ​ഷ്ബാ​ബു, ടി.​ദാ​മോ​ദ​ര​ൻ, എ​ൻ.​ജ​യ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.