ഉ​ദ്യോ​ഗ​സ്ഥ-​ഭൂ​മാ​ഫി​യ കൂ​ട്ടു​കെട്ടിൽ അ​ഴി​മ​തി​യെ​ന്ന് ജ​ന​കീ​യ​സ​മി​തി
Sunday, July 12, 2020 12:02 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​കൃ​തി​ക്ഷോ​ഭം നേ​രി​ട്ട കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ലെ ക​ര​ടി​യോ​ട്, അ​ന്പ​ല​പ്പാ​റ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലു​ള്ള​വ​രു​ടെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മ​റ​വി​ൽ വ​ൻ​തോ​തി​ൽ അ​ഴി​മ​തി ന​ട​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് തി​രു​വി​ഴാം​കു​ന്ന് ജ​ന​കീ​യ​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ.

ഉ​രു​ൾ​പൊ​ട്ടി ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ മ​രി​ച്ച ക​ര​ടി​യോ​ട് കോ​ള​നി​യി​ലെ 15 കു​ടും​ബ​ങ്ങ​ളെ​യും അ​ന്പ​ല​പ്പാ​റ കോ​ള​നി​യി​ലെ 42 കു​ടും​ബ​ങ്ങ​ളെ​യു​മാ​ണ് പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​ത്.
ര​ണ്ടു കോ​ള​നി​ക​ളി​ലു​ള്ള​ർ​ക്കാ​യി ഇ​ട​നി​ല​ക്കാ​ർ ക​ണ്ടെ​ത്തി​യ സ്ഥ​ല​ങ്ങ​ൾ വാ​സ​യോ​ഗ്യ​മ​ല്ലെ​ന്നും മ​തി​പ്പു​വി​ല​യു​ടെ നാ​ലി​ര​ട്ടി വി​ല​യ്ക്കാ​ണ് ക​ച്ച​വ​ടം ന​ട​ത്തി​യ​തെ​ന്നു​മാ​ണ് ആ​രോ​പ​ണം.
ആ​ദി​വാ​സി​ക​ൾ​ക്കാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തി​ന്‍റെ തൊ​ട്ട​ടു​ത്ത സ്ഥ​ലം ക​ഴി​ഞ്ഞ​ദി​വ​സം ക​ച്ച​വ​ടം ചെ​യ്ത​ത് സെ​ന്‍റി​നു 13000 രൂ​പ​യ്ക്കും മ​റ്റൊ​രു സ്ഥ​ലം 20,000 രൂ​പ​യ്ക്കു​മാ​ണ്. എ​ന്നാ​ൽ ആ​ദി​വാ​സി​ക​ൾ​ക്ക് ന​ല്കു​ന്ന​ത് സെ​ന്‍റി​ന് 75,000 രൂ​പ​യ്ക്കാ​ണ്.

റ​വ​ന്യു, ട്രൈ​ബ​ൽ ഉ​ദ്യോ​ഗ​സ്ഥ​രും ഭൂ​മാ​ഫി​യ​യും ഒ​ത്തു​ചേ​ർ​ന്നാ​ണ് ഈ ​ത​ട്ടി​പ്പെ​ന്നാ​ണ് ജ​ന​കീ​യ വി​ക​സ​ന​സ​മി​തി​യു​ടെ ആ​രോ​പ​ണം. സ്ഥ​ലം ല​ഭി​ച്ച പ​ല​രും നേ​ര​ത്തെ സ്ഥ​ലം കാ​ണാ​ത്ത​വ​രു​മാ​ണ്. ഭൂ​മാ​ഫി​യ​യും ഉ​ദ്യോ​ഗ​സ്ഥ​രും നി​ർ​ബ​ന്ധി​ച്ചാ​ണ് ര​ജി​സ്റ്റ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ക​ര​ടി​യോ​ട് വീ​ടു ല​ഭി​ച്ച​വ​രി​ൽ പ​ത്തു​പേ​ർ​ക്ക് കോ​ണ്‍​ട്രാ​ക്ട​ർ മു​ഖേ​ന​യാ​ണ് വീ​ടു​നി​ർ​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ മൂ​ന്നു​വീ​ടു​ക​ൾ ആ​ദി​വാ​സി​ക​ൾ ത​ന്നെ നേ​രി​ട്ട് നി​ർ​മി​ക്കു​ക​യാ​ണ്. ഇ​വ​ർ​ക്ക് അ​നു​വ​ദി​ച്ച തു​ക ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ഇ​റ​ക്കി​യ ക​ല്ലി​നു കാ​ശ് കൊ​ടു​ക്കാ​ൻ​പോ​ലും ക​ഴി​യു​ന്നി​ല്ലെ​ന്നും ആ​ദി​വാ​സി​ക​ൾ പ​റ​ഞ്ഞു.

തി​രു​വി​ഴാം​കു​ന്ന് ജ​ന​കീ​യ​സ​മി​തി ചെ​യ​ർ​മാ​ൻ കു​ഞ്ഞ​യ​മു, അ​ഫ്സ​ൽ ബാ​ബു, സേ​തു​മാ​ധ​വ​ൻ, ക​ര​ടി​യോ​ട് ആ​ദി​വാ​സി കോ​ള​നി​യി​ലെ ഗു​ണ​ഭോ​ക്താ​വ് സു​ജാ​ത തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.