ഷോ​ള​യൂ​ർ കൂ​ടു​ത​റ​യി​ൽ കാ​ട്ടാ​ന ക്ഷീ​ര​സം​ഘം കെ​ട്ടി​ടം ത​ക​ർ​ത്തു
Sunday, July 12, 2020 12:02 AM IST
അ​ഗ​ളി: ഷോ​ള​യൂ​ർ കൂ​ടു​ത​റ​യി​ലു​ള്ള ക്ഷീ​ര​സം​ഘം വ​ക കെ​ട്ടി​ടം കാ​ട്ടാ​ന ത​ക​ർ​ത്തു. വീ​ടും ക​ട​യും ക്ഷീ​ര​സം​ഘ​ങ്ങ​ളും ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണ്‍ കെ​ട്ടി​ട​വും സ്ഥി​ര​മാ​യി പൊ​ളി​ക്കു​ന്ന മോ​ഴ​യാ​നാ​യാ​ണ് ഇ​ന്ന​ലെ കൂ​ടു​ത​റ​യി​ൽ ക്ഷീ​ര സം​ഘം കെ​ട്ടി​ടം പൊ​ളി​ച്ച​ത്. പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് കാ​ട്ടാ​ന കൂ​ടു​ത​റ​യി​ലെ​ത്തി​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ഷ​ട്ട​ർ ത​ക​ർ​ത്ത് കാ​ലി​ത്തീ​റ്റ​ക​ൾ ഭ​ക്ഷ​ണ​മാ​ക്കി. സം​ഭ​വ​മ​റി​ഞ്ഞു ഷോ​ള​യൂ​ർ ഫോ​റ​സ്റ്റ് ഓ​ഫി​സി​ൽ നി​ന്നും ബി​എ​ഫ്ഒ മാ​രാ​യ നി​ജാ​സ്,ര​ഞ്ജി​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, മു​ര​ളി, മ​ണി, ശെ​ൽ​വ​ൻ, ചി​ന്ന​സ്വാ​മി, പ്ര​വീ​ണ്‍, ബാ​ബു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം സ്ഥ​ല​ത്തെ​ത്തി പു​ല​ർ​ച്ചെ അ​ഞ്ച് മ​ണി​യോ​ടെ കാ​ട്ടാ​ന​യെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി. അ​തി​രൂ​ക്ഷ​മാ​യ കാ​ട്ടാ​ന​ശ​ല്യം നേ​രി​ടു​ക​യാ​ണ് ഷോ​ള​യൂ​ർ പ്ര​ദേ​ശം.​കാ​ട്ടാ​ന​യെ ഭ​യ​ന്ന് പ​ക​ൽ പോ​ലും നാ​ട്ടു​കാ​ർ​ക്ക് പു​റ​ത്തി​റ​ങ്ങാ​നാ​കു​ന്നി​ല്ല . വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ സ​നോ​ജ്,അ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​തി​ന​ഞ്ചോ​ളം പേ​ര​ട​ങ്ങു​ന്ന നാ​ട്ടു​കാ​ർ കാ​ട്ടാ​ന​യെ തു​ര​ത്താ​ൻ വ​നം​വ​കു​പ്പി​ൽ സ​ഹാ​യ​വു​മാ​യി എ​ത്തി​യി​രു​ന്നു. ര​ണ്ടാ​ഴ്ച കാ​ലം പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ സം​ഘം വ​ന​പാ​ല​ക​രോ​ടൊ​പ്പം കാ​ട്ടാ​ന​യെ തു​ര​ത്തി​യ​തി​നാ​ൽ ആ​ന​ശ​ല്യ​ത്തി​ന്‍റെ തീ​വ്ര​ത കു​റ​ഞ്ഞി​രു​ന്നു. നാ​ട്ടു​കാ​രു​ടെ സം​ഘം പിന്മാറി​യ​തോ​ടെ ആ​ന​ശ​ല്യം വീ​ണ്ടും രൂ​ക്ഷ​ത പ്രാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ കാ​ട്ടി​ൽ ത​ന്പ​ടി​ക്കു​ന്ന കാ​ട്ടാ​ന​ക​ൾ വൈ​കു​ന്നേ​ര​ത്തോ​ടെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി. മൂ​ന്ന് കൊ​ന്പ​നും ഒ​രു മോ​ഴ​യു​മ​ട​ങ്ങി​യ നാ​ലം​ഗ സം​ഘ​മാ​ണ് ഇ​പ്പോ​ൾ നാ​ടി​നെ വി​റ​പ്പി​ക്കു​ന്ന​ത്. സം​ഘ​ത്തി​ലു​ള്ള മോ​ഴ​യാ​നാ​യാ​ണ് വീ​ടും ക​ട​യും കെ​ട്ടി​ട​വും പൊ​ളി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.