രണ്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
Sunday, July 12, 2020 12:02 AM IST
ചിറ്റൂർ: വേ​ല​ന്താ​വ​ള​ത്ത് ബൈ​ക്കി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം പാ​ണി​ക്കാ​ട് അ​ബ്ദു​ള്ള​യു​ടെ മ​ക​ൻ ഇ​സ്ഹാ​ക്ക് (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ഒ​ന്ന​ര​യ്ക്കു വേ​ല​ന്താ​വ​ള​ത്ത് വെ​ച്ചാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ത​മി​ഴ്നാ​ട് പ​ഴ​നി​യി​ൽ ഇ​രു​പ​തി​നാ​യി​രം രൂ​പ ന​ൽ​കി വാ​ങ്ങിയ ​ക​ഞ്ചാ​വ് ര​ണ്ടു ല​ക്ഷ​ത്തി​ന് മ​ല​പ്പു​റത്തെ​ത്തി​ച്ച് വി​ൽ​പ്പ​ന ന​ട​ത്താ​നാ​ണ് പ്ര​തി ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​സ്ഐ അ​ൻ​ഷാ​ദ്, എ​സ്.​സി.​പി.​ഒ.​സു​രേ​ഷ് സി.​പി.​ഒ.​മാ​രാ​യ വി​നോ​ദ് .രാ​ജേ​ന്ദ്ര​ൻ, സ​ജി​ത്ത് എ​ന്നി​വ​ര​ടത്തി​യ സം​ഘ​മാ​ണ് ക​ഞ്ചാ​വ് വേ​ട്ട​യി​ലുണ്ടാ​യി​രു​ന്ന​ത്. പ്ര​തി​യെ ഇ​ന്നു കോ​വി​ഡ് പ​രി​ശോ​ധി​ച്ച ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.