ത​ള​ർ​ന്നു​വീ​ണ ഡ്രൈ​വ​റെ ര​ക്ഷി​ച്ച പോ​ലീ​സ് ഡ്രൈ​വ​റെ ആ​ദ​രി​ച്ചു
Saturday, July 11, 2020 12:08 AM IST
ആ​ല​ത്തൂ​ർ: അ​പ​സ്മാ​ര​ത്തെ തു​ട​ർ​ന്ന് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ലോ​റി​യി​ൽ ത​ള​ർ​ന്നു​വീ​ണ ഡ്രൈ​വ​റെ സാ​ഹ​സി​ക​മാ​യി ലോ​റി​യി​ലേ​ക്ക് ചാ​ടി​ക്ക​യ​റി വാ​ഹ​നം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി നി​ര​വ​ധി​പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച ഹൈ​വേ പോ​ലീ​സ് ഡ്രൈ​വ​ർ കാ​ട്ടു​ശേ​രി സ്വ​ദേ​ശി ആ​ർ.​വി​നോ​ദി​നു നാ​ട്ടു​കാ​ർ ആ​ദ​രം ന​ല്കി.
കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ പു​ര​സ്കാ​രം കൈ​മാ​റി. ആ​ർ.​വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ.​മോ​ഹ​ന​ൻ, വ​ട​ക്ക​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ എ​സ് ഐ ​ആ​ർ.​എ​സ്.​രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.