പാ​ട​വ​ര​ന്പ് പ​ച്ച​ക്ക​റി കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി
Saturday, July 11, 2020 12:08 AM IST
പാ​ല​ക്കാ​ട്: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ന്ന​ന്നൂ​ർ സം​സ്ഥാ​ന വി​ത്തു​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ന്‍റെ നെ​ൽ​കൃ​ഷി​യി​ട​ത്തി​ലെ വ​ര​ന്പു​ക​ളി​ൽ പ​ച്ച​ക്ക​റി കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി.
മ​രു​ത​റോ​ഡ് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി നി​ർ​വ​ഹി​ച്ചു. മ​രു​ത​റോ​ഡ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജ​ല​ക്ഷ്മി അ​ധ്യ​ക്ഷ​യാ​യി. ജി​ല്ല​യി​ൽ കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ൽ മ​ത്സ്യ​കൃ​ഷി, പാ​ട​വ​ര​ന്പ​ത്ത് പ​ച്ച​ക്ക​റി കൃ​ഷി, മ​ണ്ണ് ജ​ല​സം​ര​ക്ഷ​ണ​പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി 10 ല​ക്ഷം രൂ​പ​യാ​ണ് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നം കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ കു​റ്റി​പ്പ​യ​ർ കൃ​ഷി​യാ​ണ് കു​ന്ന​ന്നൂ​ർ സീ​ഡ് ഫാ​മി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
കു​ന്ന​ന്നൂ​ർ സീ​ഡ് ഫാ​മി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ രാ​ജ​ൻ, മ​രു​ത​റോ​ഡ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ സു​ജാ​ത, ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ വി, ​സു​രേ​ഷ് ബാ​ബു, ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ മി​നി, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഉ​മ്മു​സ​ൽ​മ, കു​ന്ന​ന്നൂ​ർ സീ​ഡ് ഫാം ​കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സു​നി​ൽ വ​ർ​ഗീ​സ്, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ എ​സ്.​ഷാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.