ഭാ​ര്യ​യെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും തീ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മി​ച്ച ഗൃ​ഹ​നാ​ഥ​നെ പി​ടി​കൂ​ടി
Saturday, July 11, 2020 12:08 AM IST
കോ​യ​ന്പ​ത്തൂ​ർ: ഭാ​ര്യ​യെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും തീ ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മി​ച്ച ഗൃ​ഹ​നാ​ഥ​നെ പോ​ലീ​സ് പി​ടി​കൂ​ടി. അ​മ്മ​ൻ​കു​ളം ത​ങ്ക​രാ​ജി​നെ​യാ​ണ് (56) ഭാ​ര്യ ക​മ​ല​മ്മാ​ൾ (51), ഭാ​ര്യാ​മാ​താ​വ് കാ​ളി​യ​മ്മാ​ൾ (70) എ​ന്നി​വ​രെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച​തി​ന് അ​റ​സ്റ്റ് ചെയ്തത്. മ​ദ്യ​പി​ച്ചെ​ത്തി ത​ങ്ക​രാ​ജ് ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ടു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം മ​ദ്യ​പി​ച്ചെ​ത്തി ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ടു​ക​യും വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മ​ണ്ണെ​ണ്ണ​യെ​ടു​ത്ത് ക​മ​ല​മ്മാ​ളി​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​തു ക​ണ്ട കാ​ളി​യ​മ്മാ​ൾ മ​ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​വ​രു​ടെ ശ​രീ​ര​ത്തി​ലേ​ക്കും മ​ണ്ണെ​ണ്ണ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ളി​കേ​ട്ട അ​യ​ൽ​വാ​സി തീ​കെ​ടു​ത്തി ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രാ​മ​നാ​ഥ​പു​രം പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്ത് ത​ങ്ക​രാ​ജി​നെ അ​റ​സ്റ്റു​ചെ​യ്തു.

ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി സ​മ​ർ​പ്പി​ച്ചു

കോ​യ​ന്പ​ത്തൂ​ർ: എ​ൽ ആ​ൻ​ഡ് ടി ​വാ​ൽ​വ് സ് ​ക​ന്പ​നി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ധു​ക്ക​ര ഗ​വ​ണ്‍​മെ​ൻ​റ് ആ​ശു​പ​ത്രി​യി​ൽ ന​ട​പ്പി​ലാ​ക്കി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി സ​മ​ർ​പ്പി​ച്ചു.
മ​ധു​ക്ക​ര ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എ​ൽ ആ​ൻ​ഡ് ടി ​ക​ന്പ​നി അ​ധി​കൃ​ത​രാ​യ പോ​ൾ വ​ർ​ഗീ​സ് (കോ​യ​ന്പ​ത്തൂ​ർ സെ​ൻ​ട്ര​ൽ മാ​നേ​ജ്മെ​ന്‍റ് ഹെ​ഡ്), എ​ൽ ആ​ന്‍റ് ടി ​വാ​ൽ​വ് സ് ​ഓ​പ്പ​റേ​ഷ​ൻ സ് ​ഹെ​ഡ് ബ​സ​വ​പ്പ രാ​ജ, മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് ജോ​യി​ൻ​റ് ഡ​യ​റ​ക്ട​ർ ഡോ.​പി.​കൃ​ഷ്ണ തു​ട​ങ്ങി​യ​വ​ർ പു​തി​യ സൗ​ക​ര്യ​ങ്ങ​ൾ എംഎ​ൽഎ ഷ​ണ്‍​മു​ഖം, ജി​ല്ലാ ക​ള​ക്ട​ർ രാ​ജാ​മ​ണി എ​ന്നി​വ​ർ​ക്കു കൈ​മാ​റി. സി.​എ​സ്.​ആ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​ൽ.​ആ​ൻ​ഡ് ടി ​വെ​യി​ൽ​സ് നി​ർ​മി​ച്ച കാ​ഷ്വാ​ൽ​റ്റി റൂം, ​ക്ലി​നി​ക്ക​ൽ ല​ബോ​റ​ട്ട​റി, ചു​റ്റു​മ​തി​ൽ, വാ​ഷ് റൂം, ​കു​ടി​വെ​ള്ള സം​ഭ​ര​ണി തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ മ​ധു​ക്ക​ര ആ​ശു​പ​ത്രി​യെ ആ​ശ്ര​യി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ൾ​ക്ക് വ​ള​രെ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്. സാ​ധാ​ര​ണ​ക്കാ​ര​യ​വ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ല​ഭി​ക്കു​ന്ന​തി​നും ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ൾ സ​ഹാ​യി​ക്കു​ം.