വ​ട​ക​ര​പ്പ​തി​യി​ൽ മ​ത്സ്യ​പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Saturday, July 11, 2020 12:07 AM IST
ചി​റ്റൂ​ർ: വ​ട​ക​ര​പ്പ​തി പ​ഞ്ചാ​യ​ത്ത് വ​ള​പ്പി​ൽ സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ത്സ്യ​കൃ​ഷി തു​ട​ങ്ങി. പ​ഞ്ചാ​യ​ത്ത് അം​ഗം വി.​മു​രു​ക​ദാ​സ് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ ജ​ല​സം​ഭ​ര​ണി​യി​ലേ​ക്ക് നി​ക്ഷേ​പി​ച്ച് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ഴ​ന്തൈ തെ​രേ​സ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി ജോ​യ് ജോ​ണ്‍, കൃ​ഷീ ഓ​ഫീ​സ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. കു​റ​ഞ്ഞ സ്ഥ​ല​പ​രി​ധി​യി​ൽ കൂ​ടു​ത​ൽ മ​ത്സ്യം വ​ള​ർ​ത്താ​വു​ന്ന നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യി​ലാ​ണ് മ​ത്സ്യ​കൃ​ഷി​ക്ക് കു​ളം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പ​തി​ന​ഞ്ചു​മീ​റ്റ​ർ നീ​ള​വും പ​ത്തു​മീ​റ്റ​ർ വീ​തി​യും അ​ഞ്ചു മീ​റ്റ​ർ ആ​ഴ​വു​മാ​ണ് മ​ത്സ്യ​ക്കു​ള​ത്തി​നു​ള്ള​ത്. കു​ള​ത്തി​ൽ 2500 മ​ത്സ്യം​വ​ള​ർ​ത്താ​നാ​കും. മീ​ൻ​വ​ള​ർ​ത്തു​ന്ന കു​ളം മു​ഴു​വ​നാ​യി പോ​ളി​ത്തീ​ൻ പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ച് മൂ​ടി വെ​ള്ളം നി​റ​യ്ക്കും.

ഈ ​വെ​ള്ളം മ​ണ്ണി​ലേ​ക്ക് ഇ​റ​ങ്ങി​പ്പോ​കി​ല്ലെ​ന്ന​താ​ണ് നൂ​ത​ന മ​ത്സ്യ​കൃ​ഷി​യു​ടെ മേന്മ. ​കു​ള​ത്തി​ൽ അ​ധി​ക​തോ​തി​ൽ മ​ഴ​വെ​ള്ളം എ​ത്തി​യാ​ൽ ഉ​പ​രി​ത​ല​ത്തി​ലൂ​ടെ ഒ​ഴു​കി​പോ​കാ​നും ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്. വീ​ടു​ക​ൾ, വ​യ​ലു​ക​ൾ, ഉ​പ​യോ​ഗ​മി​ല്ലാ​തെ കി​ട​ക്കു​ന്ന ഓ​ഫീ​സ് വ​ള​പ്പു​ക​ളി​ലും ഇ​ത്ത​ര​ത്തി​ൽ മ​ത്സ്യ​കൃ​ഷി ന​ട​ത്തി മി​ക​ച്ച​വ​രു​മാ​നം നേ​ടാ​നാ​കു​മെ​ന്നു പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത വ​ട​ക​ര​പ്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജോ​യ് ജോ​ണ്‍ പ​റ​ഞ്ഞു. കി​ലോ​യ്ക്ക് 150 മു​ത​ൽ 200 രൂ​പ​വ​രെ വി​ല ല​ഭി​ക്കു​ന്ന തി​ലോ​പ്പി​യ, ക​ട്ട് ല ​ഉ​ൾ​പ്പെ​ടെ 2500-ത്തോ​ളം മ​ത്സ്യ​ങ്ങ​ൾ വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യും. വീ​ടു​ക​ളി​ലു​ള്ള​വ​ർ​ക്ക് വ​രു​മാ​നം ല​ഭ്യ​മാ​ക്കാ​വു​ന്ന സ്വ​യം തൊ​ഴി​ലാ​ണി​തെ​ന്നും സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.