ഓ​ട്ടോ, ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വാ​യ്പ​യു​മാ​യി ഒ​റ്റ​പ്പാ​ലം കോ-​ഓ​പ്പ​റേ​റ്റ​ീവ് അ​ർ​ബ​ൻ ബാ​ങ്ക്
Saturday, July 11, 2020 12:07 AM IST
ഒ​റ്റ​പ്പാ​ലം: കോ​വി​ഡ് 19 സൃ​ഷ്ടി​ച്ച സാ​ന്പ​ത്തി​ക പ്ര​തിസ​ന്ധിയിൽ എ​റെ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന ഓ​ട്ടോ ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ സ​ഹാ​യി​ക്കാ​ൻ ഒ​റ്റ​പ്പാ​ലം കോ-​ഓ​പ്പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്ക് പ്ര​ത്യേ​ക വാ​യ്പാ​പ​ദ്ധ​തി തു​ട​ങ്ങി.
24 മാ​സ​കാ​ല​യ​ള​വി​ൽ 10000 രൂ​പ​യാ​ണ് വാ​യ്പ ന​ല്കു​ക. വാ​യ്പാ​വി​ത​ര​ണം ചെ​യ​ർ​മാ​ൻ ഐ.​എം.​സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ എം.​വ​സ​ന്ത​കു​മാ​രി, മാ​നേ​ജ​ർ കെ.​പി.​മു​ര​ളീ​ധ​ര​ൻ, ഓ​ട്ടോ ടാ​ക്സി പ്ര​തി​നി​ധി പി.​എ.​രാ​മ​ൻ​കു​ട്ടി എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
ജ​ന​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക പ്ര​യാ​സം ക​ണ​ക്കി​ലെ​ടു​ത്ത് വാ​യ്പ​ക​ളു​ടെ പ​ലി​ശ നി​ര​ക്കു​ക​ൾ കു​റ​ച്ചി​ട്ടു​ണ്ടെ​ന്നും ,ക​ച്ച​വ​ട​ക്കാ​ർ​ക്കാ​യി ഏ​ഴു​ശ​ത​മാ​നം പ​ലി​ശ​നി​ര​ക്കി​ൽ സ്വ​ർ​ണ പ​ണ​യ​ത്തിേൽ ഓ​വ​ർ ഡ്രാ​ഫ്റ്റ് തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും ബാ​ങ്ക് ചെ​യ​ർ​മാ​ൻ യോ​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ചു.