പു​തു​ക്കാ​ട്ടി​ൽ ബി​എ​സ് എ​ൻ​എ​ൽ മൊ​ബൈ​ൽ ട​വ​ർ സ്ഥാ​പി​ക്കാ​ൻ എം​പി​ക്ക് നി​വേ​ദ​നം ന​ല്കി
Saturday, July 11, 2020 12:07 AM IST
ക​രി​ന്പ: ക​രി​ന്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നും ര​ണ്ടും വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പു​തു​ക്കാ​ട് പ്ര​ദേ​ശ​ത്തെ ഇ​രു​ന്നൂ​റോ​ളം ആ​ളു​ക​ൾ​ക്ക് ഈ ​മേ​ഖ​ല​യി​ൽ മൊ​ബൈ​ൽ റേ​ഞ്ച് ഇ​ല്ലാ​ത്ത​തി​നാ​ൽ ഫോ​ണി​ലൂ​ടെ പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ക്കാ​തെ വ​ല​യു​ക​യാ​ണ്.
ഓ​ണ്‍​ലൈ​നാ​യി പ​ഠി​ക്കേ​ണ്ട വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഫോ​ണി​ന് റേ​ഞ്ച് ഇ​ല്ലാ​ത്ത​തു​മൂ​ലം പ​ഠ​ന​ത്തി​നും പ​ഠി​പ്പി​ക്കു​ന്ന ടീ​ച്ച​ർ​മാ​രും ര​ക്ഷി​താ​ക്ക​ളും ക​ഷ്ട​പ്പെ​ടു​ന്ന​താ​യും പു​തു​ക്കാ​ട്ടി​ൽ ഒ​രു ബി​എ​സ് എ​ൻ​എ​ൽ ട​വ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​രു​ന്നൂ​റോ​ളം ആ​ളു​ക​ൾ ഒ​പ്പി​ട്ട നി​വേ​ദ​നം ക​ർ​ഷ​ക യൂ​ണി​യ​ൻ-​ജേ​ക്ക​ബ് ജി​ല്ലാ പ്ര​സി​ഡ​ൻ​റ് സ​ജി ആ​ൻ​റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് എം​പി വി.​കെ.​ശ്രീ​ക​ണ്ഠ​ന് നി​വേ​ദ​നം ന​ല്കി.
നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ബി​എ​സ്എ​ൻ​എ​ൽ അ​ധി​കൃ​ത​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി എ​ത്ര​യും​പെ​ട്ടെ​ന്ന് ബി​എ​സ് എ​ൻ​എ​ൽ മൊ​ബൈ​ൽ ട​വ​ർ നി​ർ​മി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.