സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷി​ത താ​മ​സ​സൗ​ക​ര്യ​ം: ഒ​റ്റ​പ്പാ​ല​ത്ത് ഷീ ​ലോ​ഡ്ജ് ഉടൻ തുടങ്ങും
Saturday, July 11, 2020 12:07 AM IST
ഒ​റ്റ​പ്പാ​ലം: ന​ഗ​ര​ത്തി​ലെ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷി​ത താ​മ​സ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നു ഒ​റ്റ​പ്പാ​ല​ത്ത് ഷീ ​ലോ​ഡ്ജ് പ​ദ്ധ​തി ഉ​ട​നേ തു​ട​ങ്ങും. ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ പ​ണി​ക​ഴി​പ്പി​ച്ച കെ​ട്ടി​ട​ത്തി​ലെ ഒ​ന്നാം​നി​ല​യി​ൽ ഒ​ളി​ഞ്ഞു​കി​ട​ക്കു​ന്ന ഹാ​ൾ ലോ​ഡ്ജാ​ക്കി മാ​റ്റാ​നാ​ണ് തീ​രു​മാ​നം.
മൂ​ന്ന് ശു​ചി​മു​റി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഇ​തി​നാ​യി ഒ​രു​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ.​എം.​നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും കെ​ട്ടി​ടം സ​ന്ദ​ർ​ശി​ച്ച് പ​ദ്ധ​തി​ക്ക് അ​നു​യോ​ജ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.
നേ​ര​ത്തെ സ്റ്റാ​ൻ​ഡിനോ​ട് ചേ​ർ​ന്ന് ന​ഗ​ര​സ​ഭ​യു​ടെ പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ ഇ​തി​നു​വേ​ണ്ടി​യു​ള്ള പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ടി​ത് വേ​ണ്ട​ന്ന് വ​ച്ചു. പു​തി​യ കെ​ട്ടി​ട​ത്തി​ൽ ഇ​തി​നാ​യി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കും. നേ​ര​ത്തെ ബ​സ്റ്റാ​ൻ​ഡി​നോ​ടു ചേ​ർ​ന്നു പ​ഴ​യ​കെ​ട്ടി​ട​ത്തി​ലെ ര​ണ്ടാം​നി​ല​യി​ലെ വാ​ട​ക​ക്കാ​രെ ഒ​ഴി​പ്പി​ച്ചു പ​ദ്ധ​തി തു​ട​ങ്ങാ​നാ​യി​രു​ന്നു ആ​ലോ​ച​ന.
എ​ന്നാ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്കം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​നം മാ​റ്റി​യ​ത്. പ​ക​രം സം​വി​ധാ​നം ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വാ​ട​ക​ക്കാ​രു​ടെ അ​പേ​ക്ഷ​യും ല​ഭി​ച്ചി​രു​ന്നു. ധ​ന​കാ​ര്യ സ്ഥി​രം​സ​മി​തി മു​ന്നോ​ട്ടു​വ​ച്ച നി​ർ​ദേ​ശ​മാ​ണ് ഷീ ​ലോ​ഡ്ജ് പ​ദ്ധ​തി.
കൗ​ണ്‍​സി​ലി​ന്‍റെ അ​നു​മ​തി​യോ​ടു കൂ​ടി​യാ​ണ് പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ലി​കി​യ​ത്. ഇ​തി​നൊ​പ്പം മ​റ്റു സ്ത്രീ ​സൗ​ഹൃ​ദ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​നും ആ​ലോ​ച​ന​യു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ലും മ​റ്റും ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ക​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യം.