ബ​സ്‌​ ചാ​ർ​ജ് വ​ർ​ധ​ന​യി​ൽ ദൂ​രം കു​റ​ച്ച​തു ശ​രി​യ​ല്ല
Friday, July 10, 2020 12:26 AM IST
ആ​ല​ത്തൂ​ർ: കോ​വി​ഡ്നി​യ​ന്ത്ര​ണം നി​ല​നി​ൽ​ക്കും വ​രെ ബ​സ്‌​സ് ചാ​ർ​ജ്ജ് വ​ർ​ധ​ന​യി​ൽ മി​നി​മം ചാ​ർ​ജി​ൽ യാ​ത്ര ചെ​യ്യാ​വു​ന്ന ദൂ​രം കു​റ​വ് ചെ​യ്ത​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഫോ​റം ഫോ​ർ ക​ണ്‍​സ്യൂ​മ​ർ ജ​സ്റ്റീ​സ്. മി​നി​മം ചാ​ർ​ജ്ജി​ന് കി​ലോ​മീ​റ്റ​ർ ചാ​ർ​ജ്ജി​ന്‍റെ ആ​നു​പാ​തി​ക ദൂ​രം യാ​ത്ര അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഒ​രു​പാ​ട് കാ​ല​ത്തെ നി​ര​ന്ത​ര ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് മി​നി​മം ചാ​ർ​ജ്ജി​ന് 5 കീ​ലോ​മീ​റ്റ​ർ ദൂ​രം യാ​ത്ര ചെ​യ്യാ​മെ​ന്ന​ത് അം​ഗീ​ക​രി​ച്ച​ത്.​
എ​ന്നാ​ൽ കോ​വി​ഡി​ന്‍റെ പേ​രി​ൽ യാ​ത്ര​ക്കാ​രു​ടെ അ​വ​കാ​ശം ന​ഷ്ട​പ്പെ​ടു​ത്തി​യ​ത് ശ​രി​യാ​യി​ല്ലെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.​മി​നി​മം യാ​ത്ര​യി​ൽ 5 കി​ലോ​മീ​റ്റ​ർ എ​ന്ന​തി​ൽ ഒ​രി​ക്ക​ലും മാ​റ്റം വ​രു​ത്ത​രു​തെ​ന്നും സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.​പ്ര​സി​ഡ​ന്‍റ് ഡോ: ​പി.​ജ​യ​ദേ​വ​ൻ, സെ​ക്ര​ട്ട​റി കെ.​പ​ഴ​നി​മ​ല, കെ.​വേ​ലു​ണ്ണി, എ. ​ഉ​സ്മാ​ൻ പ​ന​ക്ക​ൽ പ​റ​ന്പ് എ​ന്നി​വ​ർ പ്രസംഗിച്ചു.