നെ​ഹ്റു ഗ്രൂ​പ്പും എ​ൻ​എ​സ് ഡി​സി പ​രി​ശീ​ല​ന പ​ങ്കാ​ളി ഐ​ഐ​ബി​യു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു
Friday, July 10, 2020 12:26 AM IST
ഒ​റ്റ​പ്പാ​ലം: നാ​ഷ​ണ​ൽ സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ ട്രെ​യി​നിം​ഗ് പാ​ർ​ട്ണ​റാ​യ ഐ​ഐ​ബി എ​ഡ്യൂ​ക്കേ​ഷ​നു​മാ​യി നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ധാ​ര​ണാ പ​ത്രം ഒ​പ്പി​ട്ടു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ്കി​ൽ ഇ​ന്ത്യ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഈ ​ധാ​ര​ണാ​പ​ത്രം.
വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലെ അ​വ​സ​ര​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി നെ​ഹ്റു ഗ്രൂ​പ്പി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ എ​ൻ​എ​സ് ഡി​സി അം​ഗീ​കൃ​ത ട്രെ​യി​നിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ഹെ​ൽ​ത്ത് കെ​യ​ർ മേ​ഖ​ല​യി​ൽ അ​ട​ക്കം പ​രി​ശീ​ല​നം​നേ​ടി സ​ർ​ട്ടി​ഫി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കാ​ൻ ക​ഴി​യും.
എ​ൻ​എ​സ് ഡി​സി​ക്കു​വേ​ണ്ടി ഐ​ഐ​ബി എ​ഡ്യൂ​ക്കേ​ഷ​ൻ സ്റ്റേ​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​ജെ.​ജെ​യിം​സും നെ​ഹ്റു ഗ്രൂ​പ്പി​നാ​യി ചെ​യ​ർ​മാ​ൻ ഡോ. ​പി.​കൃ​ഷ്ണ​ദാ​സും ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചു.
ഐ​ഐ​ബി എ​ഡ്യൂ​ക്കേ​ഷ​ൻ ചീ​ഫ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​ജി​ത്, ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ സി. ​സൂ​ര​ജ് വി​ജ​യ​ൻ, പി.​കെ.​ദാ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ഡ​യ​റ​ക്ട​ർ ഓ​ഫ് ഓ​പ്പ​റേ​ഷ​ൻ​സ് ഡോ. ​ആ​ർ.​സി,കൃ​ഷ്ണ​കു​മാ​ർ, അ​ഡ്മി​നി​സ്ട്രേ​റ്റി​വ് മാ​നേ​ജ​ർ എം.​ശ്രീ​നി​വാ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.