റോ​ഡ​രി​കി​ലെ തേ​ക്കു​മ​രം അ​പ​ക​ട​ഭീ​ഷ​ണി
Friday, July 10, 2020 12:24 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്-​അ​ട്ട​പ്പാ​ടി റോ​ഡി​ലെ ആ​ന​മൂ​ളി ഒ​റ​വം​ചോ​ല ഭാ​ഗ​ത്തെ തേ​ക്കു​മ​രം നാ​ലു​വീ​ടു​ക​ൾ​ക്ക് അ ​ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പ​രാ​തി. വെ​ള്ളാ​ഞ്ചേ​രി സൈ​ന​ബ, ചോ​ല​ക്ക​ൽ ക​ദീ​ജ എ​ന്നി​വ​രാ​ണ് വീ​ടു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യ തേ​ക്കു​മ​രം മു​റി​ച്ചു നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു വി​ല്ലേ​ജ്, പ​ഞ്ചാ​യ​ത്ത്, വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ല്കി​യ​ത്.
ശ​ക്ത​മാ​യ കാ​റ്റ​ടി​ച്ചാ​ൽ മ​രം വീ​ഴു​മോ എ​ന്ന ഭീ​തി​യി​ലാ​ണ് കു​ടും​ബ​ങ്ങ​ൾ. പ​രാ​തി ന​ല്കി ആ​റു​മാ​സ​മാ​യി​ട്ടും ന​ട​പ​ടി​യാ​യി​ല്ല. മ​രം​വീ​ണാ​ൽ ര​ണ്ടു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​രും.
ഒ​രു വ​ശ​ത്തേ​ക്ക് ചെ​രി​ഞ്ഞു നി​ല്ക്കു​ന്ന മ​ര​ത്തി​ന​ടി​യി​ൽ മ​ണ്ണ് ഒ​ലി​ച്ചു​പോ​യ നി​ല​യി​ലാ​ണ്. എ​ത്ര​യും​വേ​ഗം തേ​ക്കു​മ​രം മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.