കോ​വി​ഡ് പ്ര​തി​രോ​ധം: എ​ല​പ്പു​ള്ളി ആ​ശു​പ​ത്രി​ക്കു വെ​ന്‍റി​ലേ​റ്റ​ർ ന​ല്കി
Friday, July 10, 2020 12:24 AM IST
മ​ല​ന്പു​ഴ: മ​ല​ന്പു​ഴ എം​എ​ൽ​എ​യും ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​നു​മാ​യ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ല​പ്പു​ള്ളി ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് വെ​ന്‍റി​ലേ​റ്റ​ർ കൈ​മാ​റി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ചേം​ബ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ. ശാ​ന്ത​കു​മാ​രി വെ​ന്‍റി​ലേ​റ്റ​ർ സം​ബ​ന്ധ​മാ​യ രേ​ഖ​ക​ൾ ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ര​മാ​ദേ​വി​യ്ക്ക് കൈ​മാ​റി.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജ്ജി​ത​മാ​യി ന​ട​ക്കു​ന്ന ജി​ല്ല​യി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ എം​എ​ൽ​എ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും മ​ല​ന്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളേ​യും കേ​ന്ദ്രീ​ക​രി​ച്ച് എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ട് ചെ​ല​വ​ഴി​ക്കാ​ൻ സാ​ധി​ച്ച​താ​യും ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
എം.​എ​ൽ.​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും ഇ​തു​വ​രെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഒ​രു​കോ​ടി എ​ട്ടു​ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​തെ​ന്ന് വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ എം.​എ​ൽ.​എ​യു​ടെ പ്ര​തി​നി​ധി എ​ൻ. അ​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു.
ഇ​തി​ൽ നി​ന്നും 30 ല​ക്ഷം​രൂ​പ ചെ​ല​വ​ഴി​ച്ച് എ​ല​പ്പു​ള്ളി ആ​ശു​പ​ത്രി​യി​ൽ ഐ​സി യൂ​ണി​റ്റി​ന്‍റെ​യും ലാ​ബി​ന്‍റെ​യും ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ നി​ല​വി​ൽ വെ​ന്‍റി​ലേ​റ്റ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കും.