സ്വർ‌ണക്കടത്ത് കേസിൽ സർക്കാരിനെതിരേ പ്രതിഷേധം
Friday, July 10, 2020 12:24 AM IST
പാ​ല​ക്കാ​ട്: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളു​മാ​യി ബ​ന്ധ​മു​ള്ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സ്പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്ണ​നും രാ​ജി​വ​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം നേ​രി​ടാ​ൻ ത​യാ​റാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത്- മു​നി​സി​പ്പ​ൽ ത​ല​ത്തി​ൽ ധ​ർ​ണാ​സ​മ​രം ന​ട​ത്തി.
ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജ​ല​സേ​ച​ന​വ​കു​പ്പ് ഓ​ഫീ​സി​നു മു​ന്നി​ൽ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ രാ​മ​സ്വാ​മി നി​ർ​വ​ഹി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എം.​സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി.​രാ​ജേ​ഷ്, പു​ത്തൂ​ർ രാ​മ​കൃ​ഷ്ണ​ൻ, ജ​വ​ഹ​ർ​രാ​ജ്, അ​ബ്ദു​ൾ അ​സീ​സ്, ടി.​എം.​ച​ന്ദ്ര​ൻ, രാ​ജേ​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ലെ 90-ഓ​ളം കേ​ന്ദ്ര​ങ്ങ​ളി​ലെ പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭാ​ത​ല​ങ്ങ​ളി​ൽ സ​മ​രം ന​ട​ത്തി.
അ​ഗ​ളി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നും മു​ഖ്യ​മ​ന്ത്രി​ക്കും പ​ങ്കു​ള്ള​തി​ൽ പ്ര​തി​ഷേ​ധി​ച്ചു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ഗ​ളി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ഫി​ൻ ഓ​ട്ടു​പാ​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ഗ​ളി പോ​സ്റ്റോ​ഫീ​സ് പ​രി​സ​ര​ത്തു​നി​ന്നും തു​ട​ങ്ങി​യ പ്ര​ക​ട​നം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി പി.​എം.​ഹ​നീ​ഫ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ്മോ​ൻ പ​റ​യാ​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി മെം​ബ​ർ പി.​ഷ​റ​ഫു​ദീ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ മു​ൻ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ബി കു​രീ​ക്കാ​ട്ടി​ൽ, സ​ന്തോ​ഷ് ആ​ന​ക്ക​ട്ടി, ക​ഐ​സ് യു ​നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഹാ​ബി ജോ​യ്, ജെ​യ്സ​ണ്‍ അ​ഗ​ളി, ജോ​മി ജോ​സ്, അ​തു​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
പാ​ല​ക്കാ​ട്: തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ ഇ​ട​പെ​ട​ലി​നെ കു​റി​ച്ച് ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​വ​മോ​ർ​ച്ച ജി​ല്ലാ​ക​മ്മി​റ്റി ക​ള​ക്ട​റേ​റ്റി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.
യു​വ​മോ​ർ​ച്ച ജി​ല്ലാ അ​ധ്യ​ക്ഷ​ൻ പ്ര​ശാ​ന്ത് ശി​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി യു​വ​മോ​ർ​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സി.​ആ​ർ.​പ്ര​ഫു​ൽ കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ ഇ.​പി.​ന​ന്ദ​കു​മാ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശീ​തു കൃ​ഷ്ണ​ൻ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്.​ധ​നേ​ഷ്, കെ.​എം.​പ്ര​തീ​ഷ്, ന​വീ​ൻ വ​ട​ക്ക​ന്ത​റ, അ​ജ​യ് വ​ർ​മ, പ്ര​ശാ​ന്ത് വ​ട​വ​ന്നൂ​ർ, ശ്രീ​നാ​ഥ് എ​ന്നി​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ല്കി.
അ​ഗ​ളി: സ്വ​ർ​ണ​ക്ക​ട​ത്ത് വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഷോ​ള​യൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി ഷോ​ള​യു​ർ പ​ഞ്ചാ​യ​ത്തി​ലേ​യ്ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​ന​ക​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​തി​ഷേ​ധ ധ​ർ​ണ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം.​ആ​ർ.​ദേ​വ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ധ​ർ​ണ​യെ അ​ഭി​വാ​ദ്യം ചെ​യ്തു ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഗാ​ന്ധി ന്യൂ​ന​പ​ക്ഷ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ സ​ജീ​ഷ് ചാ​ക്കോ സെ​ൽ​വ​ൻ, സു​ബ്ര​മ​ണി, സാ​ബു, മ​ണി​ക​ണ്ഠ​ൻ, അ​ജി​ത്ത് കു​മാ​ർ, വെ​ള്ളി​ങ്കി​രി, കു​പ്പു​സ്വാ​മി, കാ​ളി​ദാ​സ്, മു​ട്ടി​മൂ​പ്പ​ൻ, ഹു​സൈ​ൻ, ചി​ത്ര, കൊ​ച്ചു​മോ​ൾ, മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.