വേ​ന​ലി​ൽ​പോ​ലും ജ​ല​സ​മൃ​ദ്ധ​മാ​യ താ​മ​ര​ക്കു​ളം അ​വ​ഗ​ണ​ന​യി​ൽ
Wednesday, July 8, 2020 12:15 AM IST
ഒ​റ്റ​പ്പാ​ലം: ക​ടു​ത്ത വേ​ന​ലി​ൽ​പോ​ലും ജ​ല​സ​മൃ​ദ്ധ​മാ​യ താ​മ​ര​ക്കു​ളം അ​വ​ഗ​ണ​ന​യി​ൽ. പ​ത്തൊ​ന്പ​താം മൈ​ലി​ലു​ള്ള കു​ള​ത്തി​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കു​ളി​ക്കാ​നും കാ​ർ​ഷി​ക​വൃ​ത്തി​ക​ൾ​ക്ക് വി​നി​യോ​ഗി​ക്കാ​നും മ​റ്റ് ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ൾ​ക്ക് വി​നി​യോ​ഗി​ക്കാ​നും ക​ഴി​യു​മെ​ന്നി​രി​ക്കെ ഒ​രേ​ക്ക​റി​ന​ടു​ത്ത് വ​രു​ന്ന ഈ ​കു​ളം സം​ര​ക്ഷ​ണ​മി​ല്ലാ​തെ ന​ശി​ക്കു​ക​യാ​ണ്.

കു​ളം സം​ര​ക്ഷി​ക്കാ​ൻ ന​ഗ​ര​സ​ഭ​യും ജ​ല​വ​കു​പ്പു​മൊ​ന്നും ശ്ര​ദ്ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. ഇ​ട​ക്കാ​ല​ത്തു​വ​രെ ചി​ല​രെ​ങ്കി​ലും ഇ​വി​ടെ കു​ളി​ച്ചി​രു​ന്നു. തു​ണി​ക​ൾ അ​ല​ക്കാ​ൻ മാ​ത്ര​മാ​ണ് ഇ​പ്പോ​ഴും ചി​ല​ർ കു​ള​ത്തി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്.

ഏ​തു​വേ​ന​ലി​ലും വെ​ള്ളം നി​റ​ഞ്ഞു​നി​ല്ക്കു​ന്ന കു​ള​ത്തി​നെ നി​ല​വി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ആ​രും ത​യാ​റാ​കു​ന്നി​ല്ല​ത്രേ.

സാ​മൂ​ഹ്യ​വി​രു​ദ്ധർ മ​ദ്യ​പാ​നം ന​ട​ത്തി കു​പ്പി​ക​ൾ ഉ​പേ​ക്ഷി​ക്കാ​നും മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​നും മാ​ത്ര​മാ​യി കു​ള​ത്തെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. തോ​ടു​ക​ളും പു​ഴ​ക​ളും കു​ള​ങ്ങ​ളു​മെ​ല്ലാം സം​ര​ക്ഷി​ക്കാ​ൻ പ​ദ്ധ​തി​ക​ളു​ണ്ട​ങ്കി​ലും താ​മ​ര​ക്കു​ള​ത്തെ എ​ല്ലാ​വ​രും മ​റ​ക്കു​ക​യാ​ണ്.