ചി​റ്റൂ​രി​ൽ ഭ​ർ​ത്താ​വി​നെ ത​ല​യ്ക്ക​ടി​ച്ച കേ​സ്: ഭാ​ര്യ​യെ റി​മാ​ൻ​ഡ് ചെ​യ്തു
Wednesday, July 8, 2020 12:15 AM IST
ചി​റ്റൂ​ർ: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​നെ ത​ല​യ്ക്ക​ടി​ച്ചു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്പി​ച്ച കേ​സി​ൽ ഭാ​ര്യ​യെ റി​മാ​ൻ​ഡ് ചെ​യ്തു. തെ​ക്കേ​ഗ്രാ​മം മ​ണി (62)ക്കാ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ഭാ​ര്യ ല​ത​യെ ചി​റ്റൂ​ർ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.
ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച്ച രാ​ത്രി​യാ​ണ് സം​ഭ​വം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ണി​യെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു​ശേ​ഷം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​റ്റു​രി​ൽ പൂ​ക​ച്ച​വ​ടം ന​ട​ത്തു​ന്ന മ​ണി​യും ഭാ​ര്യ​യും സാ​ന്പ​ത്തി​ക പ്ര​ശ്ന​ത്തെ​ച്ചൊ​ല്ലി ഇ​ട​യ്ക്കി​ടെ വ​ഴ​ക്കു​ണ്ടാ​ക്കാ​റു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ല​ത​യെ ക​ണ്ണു​ർ ജ​യി​ലേ​ക്കാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്.
ചി​കി​ത്സ​യി​ലു​ള്ള മ​ണി​യു​ടെ മൊ​ഴി എ​ടു​ത്താ​ലേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​നാ​കൂ​വെ​ന്ന് ചി​റ്റൂ​ർ പോ​ലീ​സ് അ​റി​യി​ച്ചു.