കൊറോണക്കാലത്തും പാ​ല​ക്ക​യം ശി​രു​വാ​ണി, വ​ട്ട​പ്പാ​റ​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക്
Wednesday, July 8, 2020 12:15 AM IST
ക​ല്ല​ടി​ക്കോ​ട്: കൊ​റോ​ണ​യെ തു​ട​ർ​ന്നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തെ ജി​ല്ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ പാ​ല​ക്ക​യം, ശി​രു​വാ​ണി ഭാ​ഗ​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വാ​ഹം.
പ​ത്ത് വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളും 65 വ​യ​സി​നു​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം ലം​ഘി​ച്ചാ​ണ് ഇ​വി​ടെ നി​ര​വ​ധി​പേ​ർ എ​ത്തു​ന്ന​ത്. വ​ട്ട​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കും എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ ഏ​തു​നി​മി​ഷ​വും മ​ല​വെ​ള്ള​പാ​ച്ചി​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണ് വ​ട്ട​പ്പാ​റ, പാ​ല​ക്ക​യം, വ​ഴി​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ൾ.
പോ​ലീ​സി​ന്‍റ​യും നാ​ട്ടു​കാ​രു​ടെ​യും നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ന്ന് കു​ളി​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും ദി​നം​പ്ര​തി വ​ർ​ധി​ക്കു​ക​യാ​ണ്. വേ​ന​ലി​ൽ വെ​ള്ള​മി​ല്ലാ​തി​രു​ന്ന​തി​നാ​ലും ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്നും ഇ​വി​ടെ ആ​ളും ആ​ര​വ​വും ഒ​ഴി​ഞ്ഞി​രു​ന്നു.
എ​ന്നാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​വ​ന്ന​തോ​ടെ​യാ​ണ് ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി ഇ​വി​ടേ​യ്ക്ക് എ​ത്തു​ന്ന​ത്. കു​ടും​ബ​സ​മേ​ത​മാ​ണ് കൂ​ടു​ത​ൽ​പേ​രും എ​ത്തു​ന്ന​ത്.
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് ആ​ളു​ക​ൾ വി​ട്ടു​നി​ല്ക്കേ​ണ്ട​ത് രോ​ഗ​വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ഏ​റെ ആ​വ​ശ്യ​മാ​ണ്.
എ​ന്നാ​ൽ പ്ര​ദേ​ശ​ത്ത് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്പോ​ഴും ഇ​ത് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും ശ​ക്ത​മാ​ണ്.
ആ​ളു​ക​ൾ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ച് ബോ​ർ​ഡ് സ്ഥാ​പി​ച്ചാ​ൽ ഇ​വി​ടേ​യ്ക്ക് ആ​ളു​ക​ൾ എ​ത്തു​ന്ന​തു ഒ​രു​പ​രി​ധി​വ​രെ ത​ട​യാ​നാ​കും. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ​പേ​രും എ​ത്തു​ന്ന​ത്. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് നേ​ര​ത്തെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ആ​ളു​ക​ളെ പ​റ​ഞ്ഞ​യ​ച്ചെ​ങ്കി​ലും വീ​ണ്ടും ആ​ളു​ക​ൾ എ​ത്തു​ന്ന​തു തു​ട​രു​ക​യാ​ണ്. ശി​രു​വാ​ണി ഡാ​മി​ലേ​ക്ക് വ​നം​വ​കു​പ്പ് പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടേ​യ്ക്ക് ആ​ളു​ക​ൾ എ​ത്തു​ന്നി​ല്ല.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പാ​ല​ക്ക​യം, വ​ട്ട​പ്പാ​റ, വ​ഴി​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നി​രോ​ധി​ച്ച് ബോ​ർ​ഡ് സ്ഥാ​പി​ക്കു​ക​യും പോ​ലീ​സു​കാ​രെ നി​യോ​ഗി​ച്ച് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.