വ​നി​താ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ളി​ന് കോ​വി​ഡ് 19; സ്റ്റേ​ഷ​ൻ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടി
Wednesday, July 8, 2020 12:12 AM IST
കോ​യ​ന്പ​ത്തൂ​ർ: പോ​ത്ത​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വ​നി​താ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ളി​ന് കോ​വി​ഡ് 19 സ്ഥീ​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടി. ര​ണ്ടാ​മ​ത്തെ ത​വ​ണ​യാ​ണ് കൊ​റോ​ണ ബാ​ധ​യെ തു​ട​ർ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​ട​ച്ചി​ടു​ന്ന​ത്.
ര​ണ്ടു പോ​ലീ​സു​കാ​ർ​ക്ക് അ​സു​ഖം ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ ഏ​പ്രി​ൽ 24ന് ​അ​ട​ച്ചി​ട്ടി​രു​ന്നു. പി​ന്നീ​ട് 18 ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് സ്റ്റേ​ഷ​ൻ തു​റ​ന്ന​ത്. ഈ ​നി​ല​യി​ൽ പോ​ത്ത​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വ​നി​താ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ളി​ന് കൊ​റോ​ണ ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ അ​ട​ച്ചി​ടു​ക​യാ​യി​രു​ന്നു.
സ​മീ​പ​ത്തെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ്റ്റേ​ഷ​ൻ താ​താ​കാ​ലി​ക​മാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റേ​ഷ​നി​ൽ അ​ണു​നാ​ശി​നി ത​ളി​ച്ചു.