സംസ്ഥാനത്തെ വലിയ റെയിൽവേ സ്റ്റേഷനായ ഷൊ​ർ​ണൂ​രി​നെ ഒ​ഴി​വാ​ക്കി
Wednesday, July 8, 2020 12:12 AM IST
മംഗലം ശങ്കരൻകുട്ടി
ഷൊ​ർ​ണൂ​ർ: സി​ൽ​വ​ർ​ലൈ​ൻ വേ​ഗ​പാ​ത പ​ദ്ധ​തി​യി​ൽ​നി​ന്നും ഷൊ​ർ​ണൂ​രി​നെ ഒ​ഴി​വാ​ക്കി. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ റെ​യി​ൽ​വേ സ്റ്റേ​ഷ​നെ സ്പ​ർ​ശി​ക്കാ​തെ ക​ട​ന്നു​പോ​കു​ന്ന​താ​ണ് റി​പ്പോ​ർ​ട്ടും അ​ലൈ​ൻ​മെ​ന്‍റും. പാ​ല​ക്കാ​ട് ജി​ല്ല​യ്ക്ക് പ​ദ്ധ​തി​കൊ​ണ്ട് ഒ​രു ഗു​ണ​വും ല​ഭി​ക്കി​ല്ല. ര​ണ്ടു മ​ന്ത്രി​മാ​രും ഒ​ന്പ​ത് ഭ​ര​ണ​പ​ക്ഷ എം​എ​ൽ​എ​മാ​രു​മു​ണ്ടാ​യി​ട്ടും ഇ​വ​ർ അ​ന​ങ്ങു​ന്നി​ല്ല. കേ​വ​ലം നാ​ലു​മ​ണി​ക്കു​ർ​കൊ​ണ്ട് കാ​സ​ർ​കോ​ട്ടു​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് എ​ത്താ​വു​ന്ന അ​തി​വേ​ഗ യാ​ത്രാ​സൗ​ക​ര്യ​മാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പി​ടി​പ്പു​കേ​ടു​മൂ​ലം പാ​ല​ക്കാ​ട് ജി​ല്ല​യ്ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​ന്നെ ത​ങ്ങ​ളു​ടെ സ്വ​പ്ന​പ​ദ്ധ​തി​യെ​ന്നാ​ണ് ഇ​തി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.
എ​ന്നാ​ൽ കാ​സ​ർ​കോ​ഡ് മു​ത​ൽ എ​ല്ലാ ജി​ല്ല​ക​ളെ​യും സ്പ​ർ​ശി​ച്ചു ക​ട​ന്നു​പോ​കു​ന്ന റെ​യി​ൽ​പ്പാ​ത തി​രൂ​രി​ൽ​നി​ന്നും നേ​രെ തൃ​ശൂ​രി​ലേ​ക്കാ​ണ് ചെ​ന്നെ​ത്തു​ന്ന​ത്. പാ​ല​ക്കാ​ട് ജി​ല്ല​യെ മാ​ത്ര​മാ​ണ് പ​ദ്ധ​തി​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ള്ള​ത്.
നേ​ര​ത്തെ അം​ഗീ​ക​രി​ച്ച രൂ​പ​രേ​ഖ​യി​ൽ പ​യ്യോ​ളി മാ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ലൈ​ൻ​മെ​ൻ​റു​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യാ​ണ് പ​ദ്ധ​തി അം​ഗീ​കാ​ര​ത്തി​ന് സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത് എ​ന്ന​റി​യു​ന്നു. പ​ദ്ധ​തി​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ അ​നു​മ​തി കൂ​ടി ല​ഭി​ച്ചാ​ൽ പ​ദ്ധ​തി പ്രാ​യോ​ഗി​ക​ത​ല​ത്തി​ൽ വ​രും. റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി​യാ​ണ് പ​ദ്ധ​തി​ക്ക് ആ​ദ്യം​വേ​ണ്ട​ത്. പി​ന്നീ​ട് നീ​തി​ആ​യോ​ഗ് കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. നി​ശ്ച​യി​ച്ച അ​ലൈ​ൻ​മെ​ൻ​റ് പ്ര​കാ​ര​മു​ള്ള സ്ഥ​ല​മെ​ടു​പ്പ് വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം.
പ​തി​ന​ഞ്ചു​മു​ത​ൽ 25 മീ​റ്റ​ർ വ​രെ വീ​തി​യി​ലാ​ണ് പ​ദ്ധ​തി​ക്കാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​ത്. കാ​സ​ർ​കോ​ട്ടു​നി​ന്ന് തി​രു​വ​ന​ന്ത​പു​രം വ​രെ​യു​ള്ള 530 കി​ലോ​മീ​റ്റ​ർ ദൂ​രം കേ​വ​ലം നാ​ലു​മ​ണി​ക്കൂ​ർ​കൊ​ണ്ട് സ​ഞ്ച​രി​ക്കാ​നാ​കു​മെ​ന്നു​ള്ള​താ​ണ് പ​ദ്ധ​തി​യു​ടെ മി​ക​ച്ച​നേ​ട്ടം.
എ​ന്നാ​ൽ അ​തി​വേ​ഗ പാ​ത പ​ദ്ധ​തി​യി​ൽ​നി​ന്നും പാ​ല​ക്കാ​ടി​നെ ഒ​ഴി​വാ​ക്കി​യ​ത് ചോ​ദ്യം ചെ​യ്യാ​നോ തി​രു​ത്താ​നോ ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​രും ഇ​തു​വ​രെ​യും മു​ന്നോ​ട്ടു​വ​ന്നി​ല്ല.
കേ​ര​ള​ത്തി​ലെ ര​ണ്ടാ​മ​ത്തെ വ്യ​വ​സാ​യ​ന​ഗ​രം ഉ​ൾ​പ്പെ​ടു​ന്ന ജി​ല്ല​യാ​ണ് പാ​ല​ക്കാ​ട്. എ​ന്നാ​ൽ ഈ ​പ​രി​ഗ​ണ​ന​യൊ​ന്നും ജി​ല്ല​യ്ക്ക് ക​ല്പി​ക്ക​പ്പെ​ട്ടി​ല്ല​ന്നു​ള്ള​താ​ണ് സ​ത്യം.
ദി​നം​പ്ര​തി തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ൻ​റ​ർ ശ്രീ​ചി​ത്തി​ര മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്കാ​യി നൂ​റു​ക്ക​ണ​ക്കി​നാ​ളു​ക​ൾ പോ​കു​ന്നു​ണ്ട്. ഇ​വ​ർ​ക്കൊ​ന്നും ത​ന്നെ ഈ ​പ​ദ്ധ​തി​കൊ​ണ്ട് ഒ​രു ഗു​ണ​വും ല​ഭി​ക്കി​ല്ലെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ സ്ഥി​തി.
ര​ണ്ടു വ​കു​പ്പു​മ​ന്ത്രി​മാ​രും ഒ​ന്പ​തു ഭ​ര​ണ​പ​ക്ഷ എം​എ​ൽ​എ​മാ​രും ഉ​ണ്ടാ​യി​ട്ടാ​ണ് പാ​ല​ക്കാ​ട് ജി​ല്ല​യ്ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള അ​വ​ഗ​ണ​ന നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത്. അ​ത് 63 945 കോ​ടി രൂ​പ ചെ​ല​വു​വ​രു​ന്ന പ​ദ്ധ​തി​യാ​ണി​ത്. പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ തു​ക മു​ഴു​വ​ൻ വ​ഹി​ക്കു​ന്ന​ത് സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ്. കാ​സ​ർ​കോ​ട്ടു​നി​ന്നും തു​ട​ങ്ങി ക​ണ്ണൂ​ർ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​യി​ലെ തി​രൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും അ​തി​വേ​ഗ റെ​യി​ൽ​പാ​ത തൃ​ശൂ​രി​ലേ​ക്കാ​ണ് വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​ത്.
തൃ​ശൂ​രി​ൽ​നി​ന്നും എ​റ​ണാ​കു​ളം, കോ​ട്ട​യം, ചെ​ങ്ങ​ന്നൂ​ർ, കൊ​ല്ലം വ​ഴി​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് പാ​ത അ​വ​സാ​നി​ക്കു​ന്ന​ത്. തി​രൂ​രി​ൽ​നി​ന്നും ഈ ​പാ​ത​യെ ഷൊ​ർ​ണൂ​ർ വ​ഴി​യാ​ക്കി ചെ​റു​തു​രു​ത്തി​വ​ഴി തൃ​ശൂ​രി​ലേ​ക്ക് ക​ട​ത്തി​വി​ട്ടാ​ൽ പാ​ല​ക്കാ​ട് ജി​ല്ല​യ്ക്കും അ​തി​വേ​ഗ തീ​വ​ണ്ടി​പ്പാ​ത​കൊ​ണ്ട് ഗു​ണം ല​ഭി​ക്കു​മാ​യി​രു​ന്നു.
കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​യ ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​യ ഷൊ​ർ​ണൂ​രി​നും വി​ക​സ​ന​രം​ഗ​ത്ത് വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​കു​മാ​യി​രു​ന്നു ഇ​ത്.
ജ​ന​പ്ര​തി​നി​ധി​ക​ളും രോ​ഗി​ക​ളും വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടും ത​ല​സ്ഥാ​ന​ന​ഗ​രി​യി​ലേ​ക്ക് വ​ണ്ടി​ക​യ​റു​ന്ന​വ​ർ​ക്കും ഈ ​പ​ദ്ധ​തി​കൊ​ണ്ട് വ​ള​രെ വ​ലി​യ ഗു​ണം ല​ഭി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ പാ​ല​ക്കാ​ടി​നെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യാ​ണ് അ​തി​വേ​ഗ റെ​യി​ൽ​പാ​ത സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ ജ​ന​കീ​യ പ്ര​ക്ഷോ​ഭം ഉ​യ​രേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.