നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ വീ​ടു​ക​ൾ​ക്കു മു​ന്നി​ൽ മു​ന്ന​റി​യി​പ്പ് നോ​ട്ടീ​സ് പ​തി​ക്ക​ണം
Tuesday, July 7, 2020 12:14 AM IST
അ​ക​ത്തേ​ത്ത​റ: അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ൽ വി​ദേ​ശ​ത്തു​നി​ന്നും അ​ന്യ​സം​സ്ഥാ​ന​ത്തു​നി​ന്നു എ​ത്തി​യ​വ​രു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​ക്കാ​ര്യം അ​റി​യാ​തെ നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​രി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ൽ സ​മീ​പ​വാ​സി​ക​ളും മ​റ്റും ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​താ​യ പ​രാ​തി​യു​ണ്ട്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന മു​ഴു​വ​ൻ വീ​ടു​ക​ളി​ലു​ടെ​യും മു​ൻ​വ​ശ​ത്തു ജ​ന​ങ്ങ​ൾ​ക്കു കാ​ണാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ​യും വീ​ട്ടു​കാ​രു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നാ​യി നോ​ട്ടീ​സ് പ​തി​ച്ചു മു​ന്ന​റി​യി​പ്പു ന​ല്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.