ചി​റ്റൂ​ർ റേ​ഞ്ച് ക​ള്ളു​ഷാ​പ്പു​ക​ളി​ൽ അ​ക​ലം, മാ​സ​്ക് ധ​രി​ക്ക​ൽ നി​ല​ച്ചെ​ന്ന് പ​രാ​തി
Tuesday, July 7, 2020 12:13 AM IST
ചി​റ്റൂ​ർ: ചി​റ്റൂ​ർ താ​ലൂ​ക്കി​ലെ ക​ള്ളു​ഷാ​പ്പു​ക​ളി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് അ​ക​ലം, മാ​സ​ക് ധ​രി​ക്ക​ൽ നി​ർ​ദേ​ശ​ങ്ങ​ൾ നി​ല​ച്ചെ​ന്ന് പ​രാ​തി. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ഏ​ഴു​വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യ​മെ​ങ്കി​ലും രാ​വി​ലെ ആ​റു​മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ​യാ​ണ് ക​ള്ളു​ഷാ​പ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഷാ​പ്പു​ക​ളി​ലെ​ത്തു​ന്ന​വ​ർ അ​ക​ലം പാ​ലി​ക്കു​ക​യോ മാ​സ്ക് ധ​രി​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ല. കൈ​ക​ഴു​ക​ലി​നു സാ​നി​റ്റ​സൈ​റും വ​ച്ചി​ട്ടി​ല്ല. ലോ​ക്ക് ഡൗ​ണി​ൽ ഇ​ള​വു​ക​ൾ ന​ല്കി ഷാ​പ്പു​ക​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ അ​നു​മ​തി ന​ല്കി​യ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഷാ​പ്പ് ജീ​വ​ന​ക്കാ​ർ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചി​രു​ന്നു. പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന ആ​ദ്യ​ഘ​ട്ട​ത്തി​ൽ പോ​ലീ​സും എ​ക്സൈ​സും കാ​ണി​ച്ച് പ​രി​ശോ​ധ​ന ഇ​പ്പോ​ഴി​ല്ലെ​ന്നാ​ണ് ജ​ന​ങ്ങ​ൾ പ​രാ​തി​പ്പെ​ടു​ന്ന​ത്. ഷാ​പ്പു​ക​ളി​ൽ പ​രി​ശോ​ധ​ന നി​ല​ച്ച​തോ​ടെ വ്യാ​ജ ക​ള്ളു​വി​ല്പ​ന വ്യാ​പി​ച്ചു​വ​രു​ന്ന​താ​യും പ​ര​ക്കേ അ​രോ​പ​ണ​മു​ണ്ട്. എ​ക്സൈ​സ് ജീ​വ​ന​ക്കാ​ർ പ​രി​ശോ​ധ​ന​യ്ക്ക് പോ​കു​ന്ന​വ​ർ​ക്ക് സു​ര​ക്ഷാ​ക​വ​ചം ഇ​ല്ലാ​ത്ത​തും പ​രി​ശോ​ധ​ന​യ്ക്ക് ത​ട​സ​മാ​കു​ന്നു. ചി​റ്റൂ​രി​ൽ​നി​ന്നും പ​ടി​ഞ്ഞാ​റ​ൻ ജി​ല്ല​ക​ളി​ലേ​ക്ക് പോ​കു​ന്ന ക​ള്ള് കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്നി​ല്ല.
വി​ദേ​ശ​മ​ദ്യ ഒൗ​ട്ട്‌ലെറ്റു​ക​ളി​ലും അ​ക​ലം പാ​ലി​ക്ക​ലും മാ​സ്ക് ധ​രി​ക്ക​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ല. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന ക​ള്ളു​ഷാ​പ്പു​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​തെ​യു​ള്ള പ്ര​വ​ർ​ത്ത​നം സ​മീ​പ​വാ​സി​ക​ൾ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു.